ജപ്പാനില്‍ ശക്തമായ ഭൂചലനം നിരവധിവീടുകൾ തകർന്നുവൈദ്യുത ബന്ധം വിച്ഛേദിക്കപ്പെട്ടു

ജപ്പാനിൽ ശക്തമായ ഭൂചലനം ഇഷികാവയിലെ നോട്ടോ മേഖലയിൽ ഇന്ത്യന്‍ സമയം ഇന്ന് ഉച്ചയോടെയാണ് ശക്തമായ ഭൂചലനമുണ്ടായത്. റിക്ടര്‍സ്കെയിലില്‍7.6തീവ്രതരേഖപ്പെടുത്തിയഭൂചലനമാണ്ജപ്പാനിലുണ്ടായത്.ഭൂചലനത്തിനുപിന്നാലെസുനാമിയുണ്ടാകാനുള്ളസാധ്യതയുണ്ടെന്നും അതിനാൽ തീരദേശ മേഖലയിലുള്ളവര്‍ ഒഴിഞ്ഞുപോകണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

ഇതിന്റെ ഭാഗമായി വിവിധയിടങ്ങളില്‍ തുടര്‍ചലനങ്ങളും അനുഭവപ്പെട്ടിരുന്നു . നൈഗാട്ട, ടൊയാമ, ഇഷികാമ തുടങ്ങിയ മേഖലകളിലാണ് പ്രധാനമായും സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത് .ഭൂചലനത്തെത്തുടർന്ന് നിരവധിവീടുകൾ തകർന്നു 33,500 വീടുകളിലെ വൈദ്യുത ബന്ധവും വിച്ഛേദിക്കപ്പെട്ടു. റോഡുകള്‍ ഉള്‍പ്പെടെ പലയിടത്തും തകര്‍ന്നു.അതേസമയം സുനാമി ഉണ്ടാകാനുള്ള സാധ്യതയുള്ളതിനാല്‍ തീരദേശ മേഖലയിലുള്ളവരോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാനാണ് നിര്‍ദശം. ഭൂചലനമുണ്ടായി പത്തുമിനുട്ടിനുശേഷം തീരദേശ മേഖലയില്‍ സുനാമി തിരമാലകളടിച്ചതായുള്ള റിപ്പോര്‍ട്ടുകളും ഇതിനിടെ പുറത്തുവന്നിരുന്നു . ജപ്പാനിലെ വജിമ നഗരത്തിലെ തീരപ്രദേശത്ത് അടിച്ചത് 1.2 മീറ്റര്‍ ഉയരത്തിലായുള്ള സുനാമി തിരയാണെന്നാണ് റിപ്പോർട്ട് .കൂടാതെ അഞ്ചു മീറ്റര്‍ വരെ ഉയരത്തിലുള്ള സുനാമി തീരകള്‍ അടിക്കാനുള്ള സാധ്യതയുണ്ടെന്നാണ് അധികൃതരുടെ മുന്നറിയിപ്പ് .

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )