എച്ച്.എം.പി.വി; ആസാമിലും രോഗബാധ സ്ഥിരീകരിച്ചു

എച്ച്.എം.പി.വി; ആസാമിലും രോഗബാധ സ്ഥിരീകരിച്ചു

ഡൽഹി: ആസാമിൽ പത്ത് മാസം മാത്രം പ്രായമുള്ള കുട്ടിയ്ക്ക് എച്ച്.എം.പി.വി രോഗബാധ സ്ഥിരീകരിച്ചു. ദിബ്രുഗ്രാഹിലെ അസം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് കുട്ടി ചികിത്സയിലുള്ളത്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ജലദോഷ ലക്ഷണങ്ങളുമായാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നാല് ദിവസം മുമ്പാണ് കുട്ടിക്ക് രോഗലക്ഷണങ്ങൾ തുടങ്ങിയത്.

കഴിഞ്ഞ ദിവസമാണ് കുട്ടിക്ക് എച്ച്.എം.പി.വി സ്ഥിരീകരിച്ചത്. ലാഹോവാലിലെ ലാബിൽ നടത്തിയ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. സാധാരണ പരിശോധനക്കിടെയാണ് രോഗബാധ സ്ഥിരീകരിച്ചത്. പുതിയ വൈറസല്ല എച്ച്.എം.പി.വി. അതിനാൽ ആശങ്കക്ക് വകയില്ലെന്നും ആശുപത്രിയിലെ സീനിയർ ഡോ.ധ്രുബജ്യോതി ബുഹുയാൻ അറിയിച്ചു.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )