പ്രധാനമന്ത്രി കേരളത്തിലേക്ക് പാറമേക്കാവിന്റെ വക മിനിപൂരം
പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലെത്തുന്നത്തുന്നതിനോടനുബന്ധിച്ച് മിനി പൂരം നടത്തനൊരുങ്ങി പാറമേക്കാവ് ദേവസ്വം.
പാറമേക്കാവ് ക്ഷേത്രത്തിന് മുന്നിലാവും മിനി പൂരം നടത്തുക അതേസമയം ഇതിനായി സുരക്ഷാ അനുമതിയും തേടിയിട്ടുണ്ട് ജനുവരി മൂന്നിന് നടക്കുന്ന പ്രധാനമന്ത്രിയുടെ റോഡ് ഷോ സമയത്താവും പാറമേക്കാവ് മിനി പൂരം ഒരുക്കുക.റോഡ്ഷോയ്ക്കിടയിൽ പ്രധാനമന്ത്രി ‘പൂരത്തിന് മുൻപിലെത്തുന്ന വിധമായാണ് പരിപാടി ആസൂത്രണം ചെയ്യുന്നത്. നെട്ടിപ്പട്ടവും ആലവട്ടവും വെഞ്ചാമരവും സഹിതം പതിനഞ്ച് ആനകളെ അണിനിരത്തി പൂരം ഒരുക്കാനാണ് ആലോചിക്കുന്നത്. മൂന്നു പതിറ്റാണ്ടുമുൻപ് മാർപാപ്പയുടെ തൃശ്ശൂർ സന്ദർശനസമയത്തും ഇത്തരത്തിൽ പൂരാന്തരീക്ഷം ഒരുക്കിയിരുന്നു. തെക്കേഗോപുരനടയ്ക്കു പകരം പാറമേക്കാവിനു മുൻവശമാകും വേദി.അതേസമയം ഇതുമായി ബന്ധപ്പെട്ട വിഷയത്തിൽ സര്‍ക്കാര്‍ വിളിച്ച യോഗം കഴിഞ്ഞദിവസം തീരുമാനമാകാതെ പിരിഞ്ഞിരുന്നു . വിഷയത്തില്‍ കോടതി ഇടപെടലുണ്ടായതിനാല്‍ കോടതിയോട് ചോദിക്കാതെ ഒന്നും ചെയ്യാനാവില്ലെനന്നായിരുന്നു മന്ത്രിമാരായ കെ രാധാകൃഷണനും കെ രാജനും മാധ്യമങ്ങളോട് പറഞ്ഞത് എന്നാൽ പൂരം തടസപ്പെടുത്തുന്ന തരത്തിലുള്ള ഒന്നും സര്‍ക്കാര്‍ ചെയ്യില്ലെന്നും പൂരം വിജയിപ്പിക്കുമെന്നും മന്ത്രി രാധാകൃഷ്ണന്‍ വ്യക്തമാക്കിരുന്നു . എന്നാൽ യോഗത്തില്‍ തീരുമാനമായില്ലെന്നും വര്‍ധിച്ച തുകയാണ് തീരുമാനിക്കുന്നതെങ്കില്‍ കടുത്ത നിലപാട് എടുത്തേക്കുമെന്നും തിരുവമ്പാടി പ്രസിഡന്റ് സുന്ദര്‍ മേനോന്‍ പറഞ്ഞു.തറ വാടകയുമായി ബന്ധപ്പെട്ട് കൊച്ചിന്‍ ദേവസ്വം ബോര്‍ഡുമായി നിലനില്‍ക്കുന്ന തര്‍ക്കത്തെ തുടര്‍ന്നുണ്ടായ പ്രതിസന്ധി പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍ കൊണ്ടുവരികയാണ് എന്നതാണ് പ്രധാന ലക്ഷ്യം.