‘മലയാള സിനിമയിൽനിന്ന് ദുരനുഭവമുണ്ടായി’: നടി കസ്തൂരി

‘മലയാള സിനിമയിൽനിന്ന് ദുരനുഭവമുണ്ടായി’: നടി കസ്തൂരി

ചെന്നൈ: മലയാളസിനിമയില്‍ അഭിനയിച്ചപ്പോള്‍ മോശം അനുഭവം നേരിട്ടിട്ടുണ്ടെന്ന് നടി കസ്തൂരി. ഒരു സംവിധായകനും പ്രൊഡക്ഷന്‍ മാനേജരും അപമര്യാദയായി പെരുമാറിയെന്നും നടി പറഞ്ഞു.മോഹന്‍ലാലും സുരേഷ് ഗോപിയും എന്തിനാണ് ചോദ്യങ്ങളില്‍നിന്ന് ഒഴിഞ്ഞു മാറുന്നതെന്നും നടി ചോദിച്ചു.

”മോഹന്‍ലാലിനു എന്തുകൊണ്ട് ഉത്തരമില്ല. എന്റെ സിനിമയില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ നടക്കുന്നില്ലെന്ന് പറയാന്‍ മോഹന്‍ലാല്‍ തയാറാകാത്തത് എന്തുകൊണ്ടാണ് ? അമ്മയില്‍ നിന്നും രാജിവച്ച് എല്ലാവരും ഒളിച്ചോടിയത് എന്തിനാണ് ? സുരേഷ് ഗോപിക്ക് കേരളത്തിലെ വോട്ടര്‍മാരോട് ഉത്തരവാദിത്തമുണ്ട്. കേരളത്തിലെ ജനങ്ങളോട് തുറന്നു സംസാരിക്കണം. ഒളിച്ചുവയ്ക്കാന്‍ ഉള്ളവരാണ് പ്രതികരിക്കാതെ ഇരിക്കുന്നത്.” – കസ്തൂരി പറഞ്ഞു.

തനിക്കുണ്ടായ മോശം അനുഭവത്തില്‍ താന്‍ പ്രതികരിച്ചുവെന്നും പ്രൊഡക്ഷന്‍ മാനേജരുടെ മുഖത്തടിക്കുകവരെ ചെയ്തുവെന്നും കസ്തൂരി വെളിപ്പെടുത്തി. അവരുടെ ആവശ്യത്തിന് താന്‍ വഴങ്ങുന്നില്ലെന്ന് മനസ്സിലാക്കിയതോടെയാണ് മോശമായി പെരുമാറിയതെന്നും പറഞ്ഞു.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ഗോസിപ്പല്ല, ഔദ്യോഗിക റിപ്പോര്‍ട്ടാണ്. അനിയന്‍ ബാവ ചേട്ടന്‍ ബാവ, രഥോത്സവം ഉള്‍പ്പെടെ നല്ല സിനിമകള്‍ ഞാന്‍ മലയാളത്തില്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ ഞാന്‍ മലയാളത്തില്‍ അവസാനം ചെയ്ത സിനിമയില്‍ നിന്നും ദുരനുഭവം നേരിട്ടു. നല്ല സാമ്പത്തികം ഇല്ലായിരുന്നു. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പലപ്പോഴും ദേഷ്യപ്പെട്ടു. രണ്ട് ദിവസത്തിനു ശേഷം ഷൂട്ടിങ് സെറ്റില്‍ നിന്നും താന്‍ പോയെന്നും കസ്തൂരി പറയുന്നു.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )