നേട്ടങ്ങൾ ഉൾപ്പെടുത്തി 5 സംസ്ഥാനങ്ങളിൽ കേരള സർക്കാരിന്റെ തിയേറ്റർ പരസ്യം

നേട്ടങ്ങൾ ഉൾപ്പെടുത്തി 5 സംസ്ഥാനങ്ങളിൽ കേരള സർക്കാരിന്റെ തിയേറ്റർ പരസ്യം

ന്യൂഡൽഹി: കേരളത്തിന്റെ പൊതുവായ നേട്ടങ്ങൾ, ഭരണനേട്ടങ്ങൾ, വികസന-ക്ഷേമ പ്രവർത്തനങ്ങളിലെ മാതൃകകൾ എന്നിവ വിശദീകരിക്കുന്ന പരസ്യം അഞ്ച് സംസ്ഥാനങ്ങളിലെ തിയേറ്ററുകളിലായി കേരള സർക്കാർ പ്രദർശിപ്പിക്കും. മലയാളികളേറെയുള്ള കർണാടക, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഡൽഹി സംസ്ഥാനങ്ങളിലെ നഗരപരിധിയിലുള്ള 100 തിയേറ്ററുകളിലാണ് 90 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ പ്രദർശിപ്പിക്കുക.

പരസ്യത്തുകയായ 18 ലക്ഷം അനുവദിച്ചുകൊണ്ട് ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് ജോയിന്റ് സെക്രട്ടറി ശ്യാം വി ആണ് ഉത്തരവിറക്കിയിരിക്കുന്നത്. പിആർഡിയുടെ എംപാനൽഡ് ഏജൻസികൾ, സാറ്റലൈറ്റ് ലിങ്ക് വഴി തിയേറ്ററുകളിൽ സിനിമാപ്രദർശനം നടത്തുന്ന ക്യൂബ്, യുഎഫ്ഒ. എന്നിവയെ ചുമതലപ്പെടുത്താനാണ് തീരുമാനം.

അന്തർസംസ്ഥാന പരസ്യങ്ങൾക്കും പ്രചാരണങ്ങൾക്കുമായി നടപ്പു സാമ്പത്തിക വർഷത്തിൽ 22 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. ഇതിൽനിന്നാണ് തിയറ്റർ പരസ്യങ്ങൾക്കായി മാത്രം 18 ലക്ഷം അനുവദിച്ചിരിക്കുന്നത്. ഒരുതവണ പ്രദർശനത്തിന് 162 രൂപയാണ് നൽകുക. പരമാവധി 28 ദിവസം പ്രദർശിപ്പിക്കണം.

സംസ്ഥാന സർക്കാരിന്റെ സവിശേഷമായ നേട്ടങ്ങൾ, വികസന-ക്ഷേമ പ്രവർത്തനങ്ങൾ എന്നിവ പരിചയപ്പെടുത്തുന്നതാകും പരസ്യചിത്രം.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )