‘ലാപത ലേഡീസ്’ സുപ്രീം കോടതിയില്‍ പ്രദര്‍ശിപ്പിക്കും

‘ലാപത ലേഡീസ്’ സുപ്രീം കോടതിയില്‍ പ്രദര്‍ശിപ്പിക്കും

ഡല്‍ഹി: മികച്ച നിരൂപക പ്രശംസയോടെ ശ്രദ്ധ നേടിയ ചിത്രം ‘ലാപത ലേഡീസ്’ ഇന്ന് സുപ്രീം കോടതിയില്‍ പ്രദര്‍ശിപ്പിക്കും. സുപ്രീം കോടതിയിലെ ജഡ്ജിമാര്‍ക്കും അവരുടെ കുടംബംഗങ്ങള്‍ക്കും മറ്റ് കോടതി ഉദ്യാഗസ്ഥര്‍ക്കും വേണ്ടിയാണ് ഈ സ്‌പെഷ്യല്‍ ഷോ. ലിംഗസമത്വം പ്രധാന ഉള്ളടക്കമായ ചിത്രം കാണാന്‍ നടനും നിര്‍മ്മാതാവുമായ ആമിര്‍ ഖാനും സിനിമയുടെ സംവിധായിക കിരണ്‍ റാവുവിനും പ്രത്യേക ക്ഷണമുണ്ട്.

സുപ്രീം കോടതി സ്ഥാപിതമായതിന്റെ എഴുപത്തിയഞ്ചാം വര്‍ഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ്, ലിംഗസമത്വത്തെ അടിസ്ഥാനമാക്കിയുള്ള ‘ലാപത ലേഡീസ്’ പ്രദര്‍ശിപ്പിക്കുക. സുപ്രീം കോടതിയിലെ സി-ബ്ലോക്ക് ഓഡിറ്റോറിയം, അഡ്മിനിസ്‌ട്രേറ്റീവ് ബില്‍ഡിംഗ് കോംപ്ലക്‌സിലാണ് സ്‌ക്രീനിങ്ങിനുള്ള സജ്ജീകരണം ഒരുക്കിയിരിക്കുന്നത്. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡും സിനിമ കാണാനെത്തും. വൈകിട്ട് 4.15-നാണ് സിനിമയുടെ പ്രദര്‍ശനം.

കിരണ്‍ റാവു സംവിധാനത്തിലൊരുങ്ങിയ ലാപത ലേഡീസ് മാര്‍ച്ച് ഒന്നിനാണ് തിയേറ്ററുകളില്‍ റിലീസിനെത്തിയത്. പിന്നീട് ഏപ്രില്‍ 26-ന് നെറ്റ്ഫ്‌ലിക്‌സിലും സിനിമ എത്തിയിരുന്നു. സിനിമാപ്രവര്‍ത്തകരില്‍ നിന്നും സിനിമാപ്രേമികളില്‍ നിന്നും സിനിമയ്ക്ക് ഏറെ പ്രശംസ ലഭിച്ചിരുന്നു. പുതുമുഖങ്ങളായ പ്രതിഭ രത്‌ന, സ്പര്‍ഷ് ശ്രീവാസ്തവ്, നിതാന്‍ഷി ഗോയല്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. 2001-ല്‍ നിര്‍മ്മല്‍ പ്രദേശ് എന്ന സാങ്കല്‍പ്പിക സംസ്ഥാനത്തിന്റെ പശ്ചാത്തലത്തിലാണ് ലാപത ലേഡീസ് ഒരുങ്ങിയത്. ബിപ്ലബ് ഗോസ്വാമിയുടെ കഥയെ അടിസ്ഥാനമാക്കിയുള്ളതാണ് ചിത്രം. മാര്‍ച്ച് ഒന്നിനാണ് ചിത്രം തിയേറ്ററുകളില്‍ റിലീസ് ചെയ്തത്.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )