സ്വർണ വില നേരിയ ആശ്വാസം

സ്വർണ്ണ വിലയിൽ നേരിയ ഇടിവ് സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വലിയ വർദ്ധനവാണ് സമീപകാലങ്ങളിൽ രേഖപ്പെടുത്തിയത് .ഡോളര്‍ മൂല്യം
കുറയുന്നതാണ് സമീപകാലത്തെ വർധനവിന്റെ പ്രധാന കാരണം. കഴിഞ്ഞ പത്ത് ദിവസമായി കേളത്തിൽ സ്വർണ്ണവിലയിൽ ഉണ്ടായ വർദ്ധനവ്
ചരിത്രത്തിലെത്തന്നെ ഏറ്റവും ഉയർന്ന നിരക്കായിരുന്നു .എന്നാൽ ഇപ്പോഴിതാ സ്വർണ്ണ വിലയിൽ നേരിയതോതിൽ ഇടിവ്
രേഖപെടുത്തിയിരിക്കുകയാണ് .22 കാരറ്റ് സ്വർണത്തിന് പവന് 280 രൂപയുടെ ഇടിവാണ് ഇന്ന് രേഖപ്പെടുത്തിയത് ഇതോടെ ഇന്നലത്തെ
വിലയായ 47120 രൂപയില്‍ നിന്നും സ്വർണ്ണവില 46840 എന്ന നിരക്കിലേക്ക് എത്തി.

കഴിഞ്ഞ
ദിവസം ഗ്രാമിന് 5890 രൂപയായിരുന്നു വില.അതേസമയം ഒരു പവന്‍ സ്വർണത്തിന് 46160 രൂപ എന്ന നിരക്കിലായിരുന്നു ഈ മാസം
സ്വർണവിപണി ആരംഭിച്ചത്. മൂന്നാം തിയതി വില 46760 രൂപയിലേക്ക് എത്തിയെങ്കിലും വില വീണ്ടും ഇടിയാന്‍ തുടങ്ങി. ഡിസംബർ ആറിന്
45960 രൂപ എന്നതായിരുന്നു വില. ഡിസംബർ പതിമൂന്നാം തിയതി വില 45320 രൂപ എന്നതിലേക്ക് എത്തി. ഈ മാസത്തെ ഏറ്റവും
കുറഞ്ഞവിലയാണിത് . ഡിസംബർ 18 ന് ശേഷമാണ് വില തുടർച്ചയായി വർധിക്കാന്‍ ആരംഭിച്ചത്. തുടർച്ചയായ വർധനവ് ശേഷം ഇന്നലെ പവന്
320 രൂപ വർധിച്ചതോടെ പവന്റെ വില ആദ്യമായി 47120 എന്ന നിരക്കിലേക്ക് എത്തി. ഇവിടെ നിന്നുമാണ് നേരിയ ആശ്വാസമെന്ന വിധം ഇന്ന്
സ്വർണ്ണവിലയിൽ വിലയില്‍ 280 രൂപയുടെ ഇടിവുണ്ടായിരിക്കുന്നത്.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )