രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിനോടനുബന്ധിച്ച് വ്രതം എടുക്കാൻ ഒരുങ്ങി പ്രധാനമന്ത്രി
രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി 11 ദിവസം നീണ്ടുനിൽക്കുന്ന വ്രതം ആരംഭിച്ചു .കൂടാതെ താന്‍ ഇത്രയും വികാരഭരിതനായ നിമിഷം വേറെയുണ്ടായിട്ടില്ലെന്നും .അതേസമയം കനത്ത ത്യാഗത്തിന്റേയും നേര്‍ച്ചകളുടേയും നാളുകളാണ് ഈ 11
ദിവസങ്ങള്‍. ജനുവരി 22-ന് നടക്കുന്ന പ്രാണപ്രതിഷ്ഠാ ചടങ്ങിന്റെ ഭാഗമാകാന്‍ കഴിഞ്ഞതുതന്നെ എന്റെ ഭാഗ്യമാണെന്നും അദ്ദേഹം പറഞ്ഞു . ചരിത്രപരമായ ഈ നിമിഷത്തിൽ എല്ലാ ഇന്ത്യക്കാരുടെയും പ്രതിനിധിയാകാൻ ദൈവം എന്നെയൊരു ഉപകരണമാക്കിയതാണെന്നും .
വേദങ്ങളില്‍ പറയുന്നതുപോലെ ഈ 11 ദിവസങ്ങളും എന്റെയുള്ളിലെ ദിവ്യമായ ബോധത്തെ ഞാന്‍ ഉണര്‍ത്തും, മോദി പറഞ്ഞു. എക്സിൽ പങ്കുവെച്ച ശബ്ദസന്ദേശത്തിലൂടെയാണ് അദ്ദേഹം ഈ കാര്യം അറിയിച്ചത് .കൂടാതെ ഛത്രപതി ശിവജിയുടെ മാതാവ് ജിജാഭായിയുടേയും വിവേകാനന്ദ സ്വാമിയുടേയും ജന്മവാര്‍ഷികത്തെ ഈ പ്രധാന ദിവസത്തിൽ താന്‍ സ്മരിക്കുന്നുവെന്നും മോദി പറഞ്ഞു.
നമോ ആപ്പിലൂടെ ജനങ്ങള്‍ അനുഗ്രഹം അറിയിക്കണമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി .
അതേസമയം പ്രതിഷ്ഠാ ചടങ്ങില്‍ പല രാഷ്ട്രീയ പാര്‍ട്ടികളും പങ്കെടുക്കില്ലെന്ന നിലപാടിന്റെ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ സന്ദേശം. എന്നാൽ പ്രതിഷ്ഠാ ചടങ്ങ് ബിജെപിയുടെ രാഷ്ട്രീയ പരിപാടിയാണെന്നാണ് സോണിയ ഗാന്ധി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, അധിര്‍
രഞ്ജന്‍ ചൗധരി തുടങ്ങിയ കോണ്‍ഗ്രസ് നേതാക്കൾ അഭിപ്രായപ്പെടുന്നത് . കൂടാതെ തൃണമൂല്‍ കോണ്‍ഗ്രസും ഇടത് പാര്‍ട്ടികളും പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചിരുന്നു. സനാതന ധർമത്തെ എതിര്‍ക്കുന്നവരേയും പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കാത്തവരേയും
നോക്കിവെക്കൂ എന്ന് ബിജെപി ട്വീറ്റ് ചെയ്തു. ‘ശ്രീരാമന് മിഥ്യയാണെന്ന് പറയുന്നവര്‍ക്ക് പ്രതിഷ്ഠാ ചടങ്ങ് ഒന്നുമല്ല. ഇത് ആ പഴയ കോണ്‍ഗ്രസാണ്, പണ്ട് അയോധ്യയില്‍ ബാബറി മസ്ജിദ് പുനഃസ്ഥാപിക്കുമെന്ന് പറഞ്ഞ കോണ്‍ഗ്രസ്. ശ്രീരാമനെ തിരസ്കരിച്ച കോണ്‍ഗ്രസിനെ
ജനങ്ങള്‍ തിരസ്കരിക്കുമെന്ന് ‘, കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍ വ്യക്തമാക്കിയിരുന്നു .