ഹോട്ടലില്‍ വിളമ്പിയ ചിക്കന്‍കറിയില്‍ പുഴുക്കള്‍; വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍

ഹോട്ടലില്‍ വിളമ്പിയ ചിക്കന്‍കറിയില്‍ പുഴുക്കള്‍; വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍

കട്ടപ്പന: ഹോട്ടലില്‍ വിളമ്പിയ ചിക്കന്‍കറിയില്‍ ജീവനുള്ള പുഴുക്കളെ കണ്ടെത്തിയതായി പരാതി. കട്ടപ്പന പള്ളിക്കവലയിലെ ഏയ്സ് ഹോട്ടലില്‍നിന്ന് ഭക്ഷണം കഴിച്ച മൂന്നുവിദ്യാര്‍ഥികള്‍ക്കാണ് ചിക്കന്‍കറിയില്‍നിന്ന് പുഴുക്കളെ കിട്ടിയത്. മൂന്നുവിദ്യാര്‍ഥികളും ഭക്ഷ്യ വിഷബാധയേറ്റ് കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. കുട്ടികളുടെ ആരോഗ്യനില നിരീക്ഷിച്ചുവരികയാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

സ്വിമ്മിങ് അക്കാദമിയിലെ നീന്തല്‍ പരിശീലനത്തിന് ശേഷമാണ് കുട്ടികള്‍ സമീപത്തെ ഹോട്ടലിലെത്തി പൊറോട്ടയും ചിക്കന്‍കറിയും കഴിച്ചത്. മൂവരും സംഭവസ്ഥലത്ത് വച്ച് തന്നെ ഛര്‍ദിച്ചു. തുടര്‍ന്ന് വിദ്യാര്‍ഥികള്‍ക്ക് വയറുവേദനയും തളര്‍ച്ചയും അനുഭവപ്പെടുകയായിരുന്നു. അതേസമയം, ചിക്കന്‍കറിയില്‍ പുഴുക്കളെ കണ്ടത്തിയതോടെ നഗരസഭ ആരോഗ്യവിഭാഗം എത്തി ഹോട്ടല്‍ അടപ്പിച്ചു.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )