
കാട്ടാനയുടെ മസ്തകത്തിലെ മുറിവിൽ പുഴു കയറി, ആന മയങ്ങി വീണത് ഗുണം ചെയ്തു: ഡോ. അരുൺ സക്കറിയ
തിരുവനന്തപുരം : സംസ്ഥാനത്ത് പുതിയ മദ്യനയം വൈകും. ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗം പുതിയ മദ്യനയം അംഗീകരിച്ചില്ല. കള്ളു ഷാപ്പുകളുടെ ദൂരപരിധിയിലും ടൂറിസം ഡെസ്റ്റിനേഷന്‍ ഡ്രൈ ഡേയ്ക്ക് മദ്യം നല്‍കുന്നതിലും സമവായമായില്ല. കൂടുതല്‍ വ്യക്തത വേണമെന്ന് മന്ത്രിസഭാ യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നു. കൂടുതല്‍ വിശദമായ ചര്‍ച്ചക്കായി മദ്യനയം മാറ്റി. പുതിയ കള്ളു ഷാപ്പുകള്‍ അനുവദിക്കുന്നതിലും പുതിയ മദ്യനയത്തില്‍ വ്യക്തയില്ലെന്നുമാണ് ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം അഭിപ്രായപ്പെട്ടത്. ടൂറിസം കേന്ദ്രങ്ങളിലും വിവാഹ പാര്‍ട്ടികള്‍ക്കും ഒന്നാം തീയതി ഡ്രൈ ഡേ ദിവസം ഇളവ് അനുവദിക്കുന്നതുമാണ് പുതിയ മദ്യ നയത്തിലെ പ്രധാന ശുപാര്‍ശ.
ഡ്രൈഡേ മാറ്റാന്‍ സര്‍ക്കാറിന് കോഴ നല്‍കിയെന്ന ബാറുടകളുടെ വെളിപ്പെടുത്തല്‍ വിവാദത്തെ തുടര്‍ന്നാണ് ഈ സാമ്പത്തിക വര്‍ഷം മദ്യനയം വൈകാന്‍ കാരണം. ഈ സാമ്പത്തിക വര്‍ഷം തീരാന്‍ ഒരു മാസം ബാക്കി നില്‍ക്കെ എക്‌സൈസ് വകുപ്പ് അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള മദ്യനയത്തിന്റെ കരടാണ് മന്ത്രിസഭയില്‍ കൊണ്ടുവന്നത്. നിലവിലുള്ള കള്ളഷാപ്പുകള്‍ക്ക് പകരം ക്ലാസിഫൈഡ് കള്ളുഷാപ്പുകളാണ് പുതിയ മദ്യനയത്തിലെ പ്രധാന ശുപാര്‍ശ. ആളുകളെ കൂടുതല്‍ ആകര്‍ഷിക്കും വിധം പാതയോരത്ത് ആധുനിക സൗകര്യങ്ങളോടുള്ള കെട്ടിടങ്ങള്‍ ടോഡി ബോര്‍ഡ് നിര്‍മ്മിച്ചു നല്‍കും. ഇവിടങ്ങളില്‍ കള്ളുഷാപ്പുകള്‍ നടത്താമെന്നാണ് ശുപാര്‍ശ.
എന്നാല്‍ പുതിയ സ്ഥലം കണ്ടെത്തുമ്പോള്‍ നിലവിലുള്ള കള്ളഷോപ്പുകളുമായുള്ള ദൂരപരിധിയില്‍ നയം വ്യക്തവരുത്തിയിട്ടില്ല. 400 മീറ്ററാണ് കള്ളുഷാപ്പുകള്‍ തമ്മില്‍ നിലവിലുള്ള ദൂരപരിധി. ഈ പരിധി മാറ്റണണെന്ന് എഐഎടിയുസി ഉള്‍പ്പെടെ ദീര്‍നാളായി ആവശ്യപ്പെടുന്നുണ്ട്. പുതിയ നയം വരുന്നതോടെ പരമ്പരാഗതമായി ഷാപ്പു നടത്തുന്നവരുടെ കാര്യത്തില്‍ സിപിഐ മന്ത്രിമാര്‍ ആശങ്ക പ്രകടിപ്പിച്ചു. ദൂരപരിധി കുറയ്ക്കണമോ, പുതിയ ഷാപ്പുകള്‍ക്കും ബാധമാകമാകണമോയെന്ന കാര്യത്തില്‍ വ്യക്തതവരുത്തേണ്ടതുണ്ട്. ടൂറിസം മേഖലകള്‍ അന്താരാഷ്ട്ര കോണ്‍ഫറന്‍സുകള്‍, ആഡംബര കല്യാണം എന്നിവ നടക്കുന്ന ഹോട്ടലുകള്‍, ടൂറിസം ഡെസ്റ്റിനേഷന്‍ സെന്ററുകള്‍ എന്നിവിടങ്ങളില്‍ ഒന്നാം തീയതി മദ്യം വിളമ്പാന്‍ ഉപാധികളോടെ അനുമതി നല്‍കണണെന്ന ശുപാര്‍ശയുമുണ്ട്. ഇക്കാര്യത്തിലും കൂടുതല്‍ ചര്‍ച്ചവേണമെന്ന ആവശ്യം മന്ത്രിസഭാ യോഗത്തില്‍ ഉയര്‍ന്നു. ഉദ്യോഗസ്ഥതലത്തിലും, യൂണിയനുകളുമായും, എല്‍ഡിഎഫിലും വിശദമായ ചര്‍ച്ചകള്ര്‍ക്ക് ശേഷമാകും പുതിയ നയം ഇനി മന്ത്രിസഭയിലേക്കെത്തുക.