ആശുപത്രിയിലേക്ക് വരുമ്പോള്‍ യുവതി ഓട്ടോയില്‍ പ്രസവിച്ചു
ആശുപത്രിയിലേക്ക് വരുമ്പോള്‍ യുവതി ഓട്ടോയില്‍ പ്രസവിച്ചു. ആലുവ മംഗലപ്പുഴ പാലത്തിനടുത്ത് വെച്ചായിരുന്നു സംഭവം. അങ്കമാലി കിടങ്ങൂരില്‍ താമസിക്കുന്ന ഒഡീഷ സ്വദേശിയായ 32 കാരിക്കാണ് ഓട്ടോയില്‍ സുഖ പ്രസവം നടന്നത്. ജില്ലാ ആശുപത്രിയിലെത്തിച്ച അമ്മയും പെണ്‍കുഞ്ഞും സുഖമായിരിക്കുന്നു. അങ്കമാലി കെ.എസ്.ആര്‍.ടി.സി. സ്റ്റാന്റില്‍ നിന്നാണ് യുവതിയും ഭര്‍ത്താവും രണ്ട് വയസുള്ള മൂത്ത മകനും ചേര്‍ന്ന് ഓട്ടോ വിളിക്കുന്നത്. യുവതിയ്ക്ക് ആശുപത്രിയില്‍ നിന്ന് അറിയിച്ച പ്രസവ തീയതി അടുത്തിരുന്നില്ല. പ്രസവ വേദനയും ഉണ്ടായിരുന്നില്ല.
CATEGORIES India