
കണ്ണൂരിൽ യുവതിയെ ഭര്‍തൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി, മരണത്തിൽ ദുരൂഹതയെന്ന് ബന്ധുക്കള്‍
കണ്ണൂര്‍: കണ്ണൂർ തളിപ്പറമ്പിൽ യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തൃക്കരിപ്പൂർ സ്വദേശി നിഖിതയാണ് മരിച്ചത്. മരണത്തിൽ ദുരൂഹതയുണ്ടെന്ന് കാണിച്ച് ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഗൾഫിൽ ജോലി ചെയ്യുന്ന നണിച്ചേരി സ്വദേശി വൈശാഖാണ് ഭർത്താവ്. തളിപ്പറമ്പ് ലൂർദ് നഴ്സിങ് കോളേജിൽ ഡയാലിസിസ് ടെക്നീഷ്യൻ കോഴ്സിന് പഠിക്കുകയായിരുന്നു നിഖിത. കഴിഞ്ഞവർഷമായിരുന്നു ഇരുവരുടെയും വിവാഹം.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)
CATEGORIES Kerala