
പോക്‌സോ അതിജീവിതര്‍ പ്രതിയെത്തന്നെ വിവാഹം ചെയ്താല്‍ എന്തുചെയ്യും? പരിശോധിക്കാന്‍ സുപ്രീംകോടതി
ഡല്‍ഹി: പോക്‌സോക്കേസിലെ അതിജീവിതര്‍ പിന്നീട് പ്രതിയെ വിവാഹം ചെയ്യുന്ന സാഹചര്യത്തില്‍ കേസുകള്‍ എങ്ങനെ കൈകാര്യം ചെയ്യണമെന്നത് പരിശോധിക്കാന്‍ സുപ്രീംകോടതി. ഇത്തരം കേസുകള്‍ പരിഹരിക്കാന്‍ പലപ്പോഴും കോടതികള്‍ക്ക് പ്രയാസമാകുന്നുണ്ടെന്ന് ജസ്റ്റിസ് എ.എസ്. ഓക അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. തങ്ങളുടെ അധികാരത്തിന് വലിയ പരിമിതികളുണ്ടെന്ന് ബോധ്യപ്പെടുന്ന സാഹചര്യങ്ങളാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ അമിക്കസ് ക്യൂറിയുടെ നിര്‍ദേശവും കോടതി ആരാഞ്ഞു.
പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയുമായി ശാരീരികബന്ധം പുലര്‍ത്തിയ പ്രതിക്ക് വിചാരണക്കോടതി വിധിച്ച 20 വര്‍ഷം തടവ് റദ്ദാക്കിയ കല്‍ക്കട്ട ഹൈക്കോടതി വിധിയില്‍ നിന്ന് ഉടലെടുത്ത കേസാണ് സുപ്രീംകോടതി പരിഗണിക്കുന്നത്.
CATEGORIES India