ചലച്ചിത്ര അക്കാദമിക്ക് കളങ്കം വരുത്തിയ ചെയര്‍മാനാണ് രഞ്ജിത്ത്: വിനയന്‍

ചലച്ചിത്ര അക്കാദമിക്ക് കളങ്കം വരുത്തിയ ചെയര്‍മാനാണ് രഞ്ജിത്ത്: വിനയന്‍

കൊച്ചി: ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്ത് നിന്നുള്ള രഞ്ജിത്തിന്റെ രാജിയില്‍ പ്രതികരണവുമായി സംവിധായകന്‍ വിനയന്‍. രഞ്ജിത്തിന്റെ രാജി അനിവാര്യമെന്നാണ് വിനയന്‍ പ്രതികരിച്ചത്. ആരോപണം വന്നപ്പോള്‍ രാജി വെച്ചത് നന്നായി. അത് വേണ്ടതായിരുന്നുവെന്നും വിനയന്‍ പ്രതികരിച്ചു.

ചലച്ചിത്ര അക്കാദമിക്ക് കളങ്കം വരുത്തിയ ചെയര്‍മാനാണ് രഞ്ജിത്ത്. ആ സ്ഥാനത്തിരിക്കാന്‍ യോഗ്യനല്ല. സ്ത്രീ വിഷയത്തിലാണ് രഞ്ജിത്തിന്റെ രാജി. ചലച്ചിത്ര അക്കാദമിയുടെ പവിത്രതയും നിഷ്പക്ഷതയും രഞ്ജിത് നോക്കിയിരുന്നില്ല. ഇതില്‍ പരാതി നല്‍കിയിരുന്നു. മുഖ്യമന്ത്രിക്കും സാംസ്‌കാരിക വകുപ്പിനും പരാതി നല്‍കി.

രഞ്ജിത്തിന്റെ രാജി സാംസ്‌കാരിക വകുപ്പിനേറ്റ തിരിച്ചടിയാണ്. മാടമ്പിത്തരം മനസില്‍ സൂക്ഷിക്കുന്ന കലാകാരനാണ് രഞ്ജിത്ത്. സ്ത്രീകളെ പറ്റി എഴുതിയ കാര്യങ്ങള്‍ പുറത്തുവരുന്നു. ഒരു സ്ഥാനത്ത് ഇരുന്നുകൊണ്ട് നീതിയുക്തമല്ലാത്ത കാര്യങ്ങള്‍ ചെയ്തു. ചെയ്ത കാര്യങ്ങളെ രഞ്ജിത് ന്യായീകരിക്കുകയും ചെയ്‌തെന്നും വിനയന്‍ പ്രതികരിച്ചു.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (1 )