ഓരോ മണ്ഡലത്തിലും സ്ഥാനാർഥികളെ കണ്ടെത്താൻ നിർദേശം നൽകി വിജയ്
ചെന്നൈ: തമിഴക വെട്രികഴക( ടിവികെ)ത്തെ ശക്തിപ്പെടുത്താന്‍ ഒരുങ്ങി വിജയ്. നിയമസഭാ തിരഞ്ഞെടുപ്പിനെ മുന്‍പ് ഓരോ മണ്ഡലത്തില്‍ നിന്നും മത്സരിക്കേണ്ട സ്ഥാനാര്‍ഥികളെ ഇപ്പോഴെ തിരഞ്ഞെടുക്കണമെന്നാണ് വിജയ്യുടെ നിര്‍ദേശം. ഓരോ മണ്ഡലങ്ങളില്‍ നിന്നും നാലു സ്ഥാനാര്‍ഥിയെ എങ്കിലും നാമനിര്‍ദേശം ചെയ്യണമെന്ന് ജില്ലാ ഭാരവാഹികളോട് വിജയ് ആവശ്യപ്പെട്ടിട്ടുണ്ട്.
വിജയുടെ ‘ദ ഗോട്ടി’ന്റെ റിലീസിന് ശേഷമായിരിക്കും സമ്മേളനം. നിലവില്‍ വിഴുപ്പുറം ജില്ലയിലെ വിക്രവാണ്ടിയില്‍ സമ്മേളന നഗരിക്ക് അനുമതി തേടിയിട്ടുണ്ട് .കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു വിജയ് പാര്‍ട്ടി പ്രഖ്യാപിച്ചത്. 2026ല്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് തമിഴ്‌നാട്ടിലെ ജനകീയ-സമൂഹ്യ പ്രശ്‌നങ്ങളിലെല്ലാം ശക്തമായ ഇടപെടല്‍ നടത്തിയാണ് വിജയ് പ്രവര്‍ത്തിക്കുന്നത് . ഡിഎംകെ സര്‍ക്കാരിന്റെ കടുത്ത വിമര്‍ശകനായി വിജയ് ഇതിനോടകം രംഗത്ത് വന്നിട്ടുണ്ട്. പാര്‍ട്ടിയില്‍ ഇതുവരെ പത്തു ലക്ഷത്തിലധികം അംഗങ്ങളുണ്ടെന്നാണ് അവകാശപ്പെടുന്നത്. രണ്ട് കോടി അംഗങ്ങളെ ചേര്‍ക്കുകയാണ് പാര്‍ട്ടിയുടെ ലക്ഷ്യം.
തമിഴ്നാട്, കേരളം, പുതുച്ചേരി, കര്‍ണാടക എന്നിവിടങ്ങളിലെ പ്രവര്‍ത്തകര്‍ ചെന്നൈ പനയൂരിലുള്ള പാര്‍ട്ടി ആസ്ഥാനത്ത് നടന്ന പരിപാടിയില്‍ പങ്കെടുത്തു. പാര്‍ട്ടിയുടെ പതാക പുറത്തിറക്കിയത് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. സമത്വത്തിന്റെ അടയാളമായ മഞ്ഞനിറമാണ് പതാകയിലുള്ളത്. വാകൈ പുഷ്പം നടുവില്‍ ആലേഖനം ചെയ്തിരിക്കുന്നു. പാര്‍ട്ടിയുടെ ആദ്യ സംസ്ഥാന സമ്മേളനം സെപ്റ്റംബര്‍ 22 ന് വിക്രവാണ്ടിയില്‍ നടത്തുമെന്നും സൂചനകളുണ്ട്. അതിനുശേഷം വിജയ് സംസ്ഥാനപര്യടനം നടത്തും. എല്ലാവര്‍ക്കും തുല്യ അവകാശവും അവസരവും നല്‍കും, തമിഴ്ഭാഷയെ സംരക്ഷിക്കും, സാമൂഹിക നീതിയുടെ പാതയില്‍ മുന്നോട്ട് പോകും എന്നിവയാണ് പാര്‍ട്ടിയുടെ പ്രതിജ്ഞ.