ചന്ദ്രകളഭം പൂർത്തിയായി… ഗീതക്കും മക്കൾക്കും സ്വപ്ന ഭവനം

ചന്ദ്രകളഭം പൂർത്തിയായി… ഗീതക്കും മക്കൾക്കും സ്വപ്ന ഭവനം

അമ്പല്ലൂർ :തലചായ്ക്കാൻ ഇടമില്ലാതെ പറക്കമുറ്റാത്ത രണ്ടു കുട്ടികളുമായി പ്ലാസ്റ്റിക് ഷീറ്റിനടിയിൽ വർഷങ്ങളായി കഴിഞ്ഞുകൂടിയിരുന്ന കാഞ്ഞിരമറ്റം, മന്ദാരത്ത്പരേതനായ ചന്ദ്രബോസിന്റെ ഭാര്യ ഗീതയ്ക്കും മക്കൾക്കുമായി ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്
ബിജു എം തോമസിൻ്റെ നേതൃത്വത്തിൽ അന്തരിച്ച കോൺഗ്രസ് നേതാവ് പി.ടി.തോമസിൻ്റെ സ്മരണക്കായി ഉദാരമതികളുടെ സഹായത്താൽ നിർമ്മിച്ച മനോഹരമായ വീടിൻ്റെ താക്കോൽദാനം ഇന്നലെ വൈകീട്ട് (മെയ്‌ 20) കോൺഗ്രസ് വർക്കിംഗ് കമ്മറ്റിയംഗം രമേശ് ചെന്നിത്തല നിർവഹിച്ചു.

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ഒരു മനോഹരമായ സുരക്ഷിത ഭവനം ലഭിച്ചതിന്റെ സന്തോഷത്തിലാണ് കുടുംബം. നിരവധി നാട്ടുകാർ തിങ്ങിനിറഞ്ഞ സമർപ്പണ ചടങ്ങിൽ പിറവം M. L A അനൂപ് ജേക്കബ്,കെപിസിസിയുടെ വൈസ് പ്രസിഡണ്ടും മുൻ MLA യുമായ V. J പൗലോസ്, മുൻ കേന്ദ്ര മന്ത്രിയും, കേരള കോൺഗ്രസ് നേതാവുമായ പിസി തോമസ്, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അബിൻ വർക്കി അടക്കം നിരവധി നേതാക്കൾ ചടങ്ങിൽ പങ്കെടുത്തു.

കുഞ്ഞി കിളിക്കൊരു വീട് എന്ന പേരിൽ സമൂഹത്തിൽ ഭവന രഹിതരായി ഏറെ അവശത അനുഭവിക്കുന്ന രണ്ടാമത്തെ കുടുംബത്തിലാണ് ആമ്പല്ലൂർ പഞ്ചായത്ത് പ്രസിഡണ്ടും, പൊതുപ്രവർത്തകരുമായ ബിജു തോമസി ന്റ് നേതൃത്വത്തിൽ ഇത്തരത്തിൽ വലിയ ജീവ കാരുണ്യം എത്തിച്ചേരുന്നത്. കുഞ്ഞിക്കിളിക്കൊരു വീട് എന്ന് തന്റെ രണ്ടാമത്തെ ഉദ്യമത്തിനിടയിൽ ആയിരുന്നു ബിജു തോമസിനൂ കാർ അപകടത്തിൽ വലിയ രീതിയിൽ പരിക്കേൽക്കുകയും മാസങ്ങളോളം ആശുപത്രി വാസത്തിൽ ആവുകയുമായിരുന്നു, എങ്കിലും താൻ തുടങ്ങിവച്ച പദ്ധതി സുമനസ്സുകളുടെ സഹായത്തോടെ എങ്ങനെയും പൂർത്തീകരിച്ചതിന്റെ വലിയ സന്തോഷത്തിലാണ് ആമ്പല്ലൂർ ഗ്രാമപഞ്ചായത്തിന്റെ പ്രസിഡണ്ട് കൂടിയായ ബിജു തോമസ്, കുഞ്ഞി കിളിക്കൊരു വീട് എന്ന തന്റെ ഈ ജീവകാരുണ്യ പദ്ധതിയുമായി മുന്നോട്ട് പോകുക തന്നെയാണ് ലക്ഷ്യമെന്ന് അദ്ദേഹം Newsroundup നോട് പറഞ്ഞു

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )