
വെഞ്ഞാറമൂട് കൂട്ടക്കൊല: അഫാന്റെ ആദ്യ ആത്മഹത്യാശ്രമം 8 വർഷം മുൻപ്
തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തിന്റെ ഞെട്ടലിലാണ് നാട്ടുകാര്‍. അധികം സംസാരിക്കാത്തയാളായിരുന്ന അഫാന്‍ 5 കൊലകള്‍ നടത്തിയത് ഒരു ശബ്ദം പോലും പുറത്തു കേള്‍പ്പിക്കാതെ. പഠനം പാതിവഴിയില്‍ നിര്‍ത്തിയ അഫാനു സുഹൃത്തുക്കള്‍ കുറവാണ്.
അഫാന്‍ ആദ്യമായി ആത്മഹത്യാ ശ്രമം നടത്തുന്നത് 8 വര്‍ഷം മുന്‍പാണ്. പുതിയ മൊബൈല്‍ ഫോണ്‍ വാങ്ങിക്കൊടുക്കാത്തതിനാലായിരുന്നു അത്. അന്ന് ആശുപത്രിയിലെത്തിച്ചാണ് അഫാനെ രക്ഷപ്പെടുത്തിയത്.
അതേസമയം ഏഴുവര്‍ഷമായി നാട്ടില്‍ വരാന്‍ പോലും കഴിയാത്ത സാമ്പത്തിക ബാധ്യത പിതാവ് അബ്ദുല്‍ റഹീമിനുണ്ടായിരുന്നെങ്കിലും ആഡംബരജീവിതത്തില്‍ അഫാന്‍ ഒരു കുറവും വരുത്തിയില്ല. ഒടുവില്‍ ഉപയോഗിച്ചിരുന്ന ബൈക്ക് വാങ്ങിയത് ആറുമാസം മുന്‍പാണ്. പഠനം നിര്‍ത്തിയപ്പോള്‍ പിതാവിനെ ഗള്‍ഫിലെ ബിസിനസില്‍ സഹായിക്കാന്‍ പദ്ധതിയിട്ടിരുന്നു. എന്നാല്‍ ബിസിനസ് തകര്‍ന്നതോടെ വരുമാനമാര്‍ഗമില്ലാത്തതിന്റെ നിരാശ അഫാനുണ്ടായിരുന്നു.