ജാഗ്രതൈ; സംസ്ഥാനത്ത് ഏഴ് ജില്ലകളിൽ യുവി സൂചിക ഉയർന്നു

ജാഗ്രതൈ; സംസ്ഥാനത്ത് ഏഴ് ജില്ലകളിൽ യുവി സൂചിക ഉയർന്നു

തിരുവനന്തപുരം: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കേരളത്തിലെ ഏഴ് ജില്ലകളിൽ അൾട്രാ വയലറ്റ് രശ്മികളുടെ വികിരണ സൂചിക (യുവി ഇൻഡക്സ്) അപകടകരമായ നിലയിൽ ഉയർന്നു. കൊല്ലം ജില്ലയിലെ കൊട്ടാരക്കര, ഇടുക്കി ജില്ലയിലെ മൂന്നാർ എന്നീ സ്ഥലങ്ങളാണ് യുവി സൂചികയിൽ മുന്നിലുള്ളത്. ഇവിടങ്ങളിൽ യുവി സൂചിക 10 വരെ ഉയർന്നു. പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലേർട്ടാണ്. യുവി സൂചിക 8 മുതൽ10 വരെ ഉയരുമ്പോഴാണ് ഓറഞ്ച് അലേർട്ട് നൽകുന്നത്. അതീവ ജാഗ്രത പാലിക്കേണ്ട അവസ്ഥയാണിത്.

തിരുവനന്തപുരം, എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലേർട്ടും രേഖപ്പെടുത്തി. തുടർച്ചയായി കൂടുതൽ സമയം ഉയർന്ന അളവിൽ അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിലേൽക്കുന്നത് സൂര്യതാപത്തിനും നേത്രരോഗങ്ങൾക്കും കാരണമായേക്കും. പകൽ 10 മണി മുതൽ 3 മണി വരെയാണ് ഉയർന്ന യുവി സൂചിക രേഖപ്പെടുത്തുന്നത്. സംസ്ഥാനത്ത് വേനൽച്ചൂട് ഉയരാൻ സാധ്യതയുള്ളതിനാൽ പകൽ സമയത്ത് പുറത്തിറങ്ങുമ്പോൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus ( )