ബെംഗളൂരു ബന്നാർഘട്ടയിൽ വാഹനാപകടം; നിലമ്പൂർ നഗരസഭ വൈസ് ചെയർമാൻ്റെ മകനുൾപ്പെടെ 2 മലയാളി വിദ്യാർത്ഥികൾ മരിച്ചു

ബെംഗളൂരു ബന്നാർഘട്ടയിൽ വാഹനാപകടം; നിലമ്പൂർ നഗരസഭ വൈസ് ചെയർമാൻ്റെ മകനുൾപ്പെടെ 2 മലയാളി വിദ്യാർത്ഥികൾ മരിച്ചു

ബെംഗളൂരു: ബെംഗളൂരു ബന്നാര്‍ഘട്ടയിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളി വിദ്യാര്‍ത്ഥികള്‍ മരിച്ചു. നിലമ്പൂര്‍ സ്വദേശി അര്‍ഷ് പി ബഷീര്‍ (23 ), കൊല്ലം സ്വദേശി മുഹമ്മദ് ഷാഹൂബ് (28) എന്നിവരാണ് മരിച്ചത്. മരിച്ച അര്‍ഷ് പി ബഷീര്‍ നിലമ്പൂര്‍ നഗരസഭ വൈസ് ചെയര്‍മാന്‍ പിഎം ബഷീറിന്റെ മകനാണ്. അര്‍ഷ് പി ബഷീര്‍ എംബിഎ വിദ്യാര്‍ത്ഥിയും മുഹമ്മദ് ഷാഹൂബ് ബെംഗളൂരുവില്‍ ജോലി ചെയ്യുകയുമാണ്.

ഇന്നലെ രാത്രി 11മണിയോടെ ആയിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് മരത്തില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍വശം പൂര്‍ണ്ണമായും തകര്‍ന്നിരുന്നു. രണ്ട് പേരും സംഭവ സ്ഥലത്തുവെച്ചു തന്നെ മരിച്ചു. രണ്ടു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇവരെ ആശുപത്രിലേക്ക് മാറ്റി. വിദ്യാര്‍ത്ഥികളുടെ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )