
ട്രാൻസ് യുവതിയെ മർദിച്ച സംഭവം; ശക്തമായ നടപടിയെടുക്കുമെന്ന് മന്ത്രി ആർ ബിന്ദു
തിരുവനന്തപുരം: ട്രാൻസ് ജെൻഡർ യുവതിയെ ക്രൂരമായ മർദിച്ച സംഭവത്തിൽ റിപ്പോർട്ട് തേടി മന്ത്രി ആർ ബിന്ദു. ട്രാൻസ് മനുഷ്യരെ എന്തും ചെയ്യാമെന്ന് ആരും കരുതരുതെന്നും അവർക്കെതിരെ അന്യായമായ അതിക്രമങ്ങൾക്ക് കർശനനടപടികൾ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
സംഭവത്തിൽ ട്രാൻസ്ജെൻഡേഴ്സ് ആക്ട് പ്രകാരം പൊലീസ് കേസ് എടുത്തിട്ടുണ്ടെന്നും നിയമപരമായി നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. സംഭവത്തെ പറ്റി അന്വേഷിക്കാനും അടിയന്തിര റിപ്പോർട്ട് നൽകുവാനും സാമൂഹ്യനീതി വകുപ്പു ഡയറക്ടർക്കും, ജില്ലാ സാമൂഹ്യനീതി ഓഫീസർക്കും മന്ത്രി അടിയന്തിര നിർദേശം നൽകിയിട്ടുണ്ട്. കാക്കനാട് താമസിക്കുന്ന ഏയ്ഞ്ചൽ എന്ന യുവതിക്കാണ് കഴിഞ്ഞ ദിവസം മർദ്ദനമേറ്റത്.
CATEGORIES Kerala