ദല്ലാള്‍ നന്ദകുമാറിന്റെ ആരോപണത്തില്‍ അനില്‍ ആന്റണി മറുപടി പറയണം: തോമസ് ഐസക്

ദല്ലാള്‍ നന്ദകുമാറിന്റെ ആരോപണത്തില്‍ അനില്‍ ആന്റണി മറുപടി പറയണം: തോമസ് ഐസക്

പത്തനംതിട്ട: ദല്ലാള്‍ നന്ദകുമാറിന്റെ ആരോപണത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അനില്‍ ആന്റണി മറുപടി പറയണമെന്ന് ഡോ. തോമസ് ഐസക് പറഞ്ഞു. ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞു മാറുകയല്ല വേണ്ടത്. മാധ്യമപ്രവര്‍ത്തകരോട് ദേഷ്യപെട്ടിട്ട് കാര്യമില്ല. ആന്റോ ആന്റണിക്കെതിരെയും അനില്‍ ആരോപണം ഉന്നയിച്ചിട്ടുണ്ട്. ആന്റോ ആന്റണിയും കാര്യങ്ങള്‍ വിശദീകരിക്കണമെന്നും തോമസ് ഐസക് പറഞ്ഞു.

വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഉണ്ടാക്കി സിപിഎം കള്ള വോട്ടിനു ശ്രമിക്കുന്നുവെന്ന യുഡിഎഫ് സ്ഥാനാര്‍ഥി ആന്റോ ആന്റണിയുടെ ആരോപണം പരാജയ ഭീതി മൂലമെന്ന് ഡോ. തോമസ് ഐസക്. എന്ത് പരാതി ഉണ്ടെകിലും തിരഞ്ഞെടുപ്പ് കമ്മീഷന്‍ അന്വേഷിക്കട്ടെ. അമ്പത്തിനായിരം വോട്ടിനു പത്തനംതിട്ടയില്‍ താന്‍ ജയിക്കുമെന്നും ഐസക് പറഞ്ഞു. പത്തനംതിട്ടയില്‍ തോല്‍ക്കുമെന്ന് ഉറപ്പായതോടെയാണ് ആന്റോ ആന്റണി ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുന്നതെന്നും തോമസ് ഐസക് പറഞ്ഞു.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )