യാത്രയുടെ മുഖം മാറ്റാന്‍ കൊച്ചി; സീ പ്ലെയിനിന്റെ പരീക്ഷണ പറക്കല്‍ ഇന്ന്
കൊച്ചി: കേരളത്തിന്റെ അഭിമാനമായ ജലവിമാനത്തിന്റെ പരീക്ഷണ പറക്കൽ ഇന്ന്. രാവിലെ പത്തരക്ക് കൊച്ചി ബോൾഗാട്ടി മറീനയിൽ നിന്നാണ് സംസ്ഥാനത്തിന്റെ ടൂറിസം സ്വപ്നങ്ങൾക്ക് പുതിയ വേഗം നൽകാനെത്തുന്ന ജലവിമാനത്തിന്റെ ആദ്യ പറക്കൽ. ഇടുക്കിയിലെ മാട്ടുപ്പെട്ടി ഡാമിലാണ് സീ പ്ലെയിൻ ലാന്റ് ചെയ്യുക. മാട്ടുപ്പെട്ടിയിൽ നിന്ന് അര മണിക്കൂറിന് ശേഷം തിരിച്ച് പുറപ്പെടുന്ന ജലവിമാനം സിയാലിലെത്തി ഇന്ധനം നിറച്ച് നേരെ അഗത്തിയിലേക്ക്.
അതേസമയം, കൊച്ചിയിൽ രാവിലെ 9 മണി മുതൽ 11 മണി വരെ ബോട്ടുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഡി ഹാവ് ലാൻഡ് ടൂറിസ്റ്റ് ബോട്ട്, മത്സ്യബന്ധനബോട്ട്, വാട്ടർ മെട്രോ തുടങ്ങിയവക്കെല്ലാം നിയന്ത്രണം ബാധകമാണ്. മറൈൻ ഡ്രൈവ് മേഖല, ആദ്യ ഗോശ്രീ പാലം മുതൽ ബോൾഗാട്ടി മേഖല വരെയും വല്ലാർപാടം മുതൽ പോർട് ട്രസ്റ്റിന്റെ ടാങ്കർ ബെർത്ത് വരെയുമുള്ള മേഖലകളിലാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.