
തഞ്ചാവൂരിൽ അധ്യാപികയെ കുത്തിക്കൊന്ന സംഭവം; പ്രതി മദൻ റിമാൻഡിൽ
തഞ്ചാവൂരില്‍ മല്ലിപ്പട്ടത്ത് വിവാഭ്യര്‍ത്ഥന നിരസിച്ച അധ്യാപികയെ സ്‌കൂളില്‍ കയറി കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പ്രതി മദന്‍ റിമാന്‍ഡില്‍. ടീച്ചറുടെ കുടുംബം ആദ്യം വിവാഹത്തിന് സമ്മതിച്ചിരുന്നുവെങ്കിലും പിന്നീട് ഒരു മാസം മുന്‍പ് എതിര്‍പ്പ് അറിയിക്കുകയായിരുന്നുവെന്ന് പ്രതി മല്ലിപ്പട്ടണം പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.
തഞ്ചാവൂരിലെ മല്ലിപട്ടം ഗവണമെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് അരും കൊല നടന്നത്. നാല് മാസം മുന്‍പാണ് രമണി സ്‌കൂളില്‍ അധ്യാപികയായി ജോലിക്ക് കയറിയത്. പ്രതി മദന്‍ ഇവരോട് നിരവധി തവണ വിവാഹാഭ്യര്‍ത്ഥന നടത്തിയിരുന്നു. ചൊവ്വാഴ്ച ഇരുവരും തമ്മിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
കയ്യില്‍ കരുതിയ കത്തിയുമായി മദന്‍ സ്‌കൂളിലെ സ്റ്റാഫ് റൂമില്‍ നിന്ന് അധ്യാപിക രമണിയെ വിളിച്ചിറക്കുകയും അല്പസമയത്തെ സംഭാഷണത്തിന് ശേഷം യുവതിയുടെ കഴുത്തില്‍ ഇയാള്‍ ആഞ്ഞുകുത്തുകയുമായിരുന്നു. സംഭവസ്ഥലത്ത് വെച്ച് തന്നെ രമണി മരിച്ചു. രക്ഷപെടാന്‍ ശ്രമിച്ച മദനെ അധ്യാപകര്‍ ചേര്‍ന്ന് പിടികൂടിയാണ് പൊലീസിന് കൈമാറിയത്. സംഭവത്തിന്റെ ഞെട്ടലിലാണ് അധ്യാപകരും വിദ്യാര്‍ത്ഥികളും. സ്‌കൂളിന് ഒരാഴ്ച അവധി പ്രഖ്യാപിച്ചിരിക്കുകയാണ് പ്രിന്‍സിപ്പാള്‍.കുട്ടികള്‍ക്ക് കൗണ്‍സിലിങ് നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, പ്രതിക്ക് അര്‍ഹിക്കുന്ന ശിക്ഷ ഉറപ്പാക്കുമെന്നും സ്‌കൂളുകളിലെ സുരക്ഷ വര്‍ധിപ്പിക്കുമെന്നും തമിഴ്‌നാട് വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.