ലോക്സഭാ തിരഞ്ഞെടുപ്പ്: വോട്ട് ചെയ്ത് തമിഴ് സൂപ്പർ താരങ്ങൾ

 ലോക്സഭാ തിരഞ്ഞെടുപ്പ്: വോട്ട് ചെയ്ത് തമിഴ് സൂപ്പർ താരങ്ങൾ

ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള വോട്ട് രേഖപ്പെടുത്തി സൂപ്പര്‍സ്റ്റാര്‍ രജനികാന്തും കമല്‍ഹാസനും. ചെന്നൈയിലെ അതത് പോളിംഗ് ബൂത്തില്‍ എത്തിയാണ് താരങ്ങള്‍ വോട്ട് രേഖപ്പെടുത്തിയത്. നടന്‍ ധനുഷ് ടിടികെ റോഡിലെ സെന്റ് ഫ്രാന്‍സിസ് സേവ്യര്‍ സ്‌കൂളില്‍ ഡ്യൂട്ടി നിര്‍വഹിച്ചു. കില്‍പ്പോക്കിലെ ചെന്നൈ ഹൈസ്‌കൂളിലാണ് വിജയ് സേതുപതി വോട്ട് രേഖപ്പെടുത്തിയത്. ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്കുള്ള ആദ്യ ഘട്ട പോളിംഗ് ഇന്നാണ് ആരംഭിച്ചത്.

സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് തന്റെ ബൂത്തില്‍ എത്തി വോട്ട് രേഖപ്പെടുത്തുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. പോളിങ് ബൂത്തില്‍ നിന്ന് പുറത്തിറങ്ങുന്നതിനിടെ ആരാധകര്‍ അദ്ദേഹത്തെ അഭിവാദ്യം ചെയ്തു. നടനും മക്കള്‍ നീതി മയ്യം പ്രസിഡന്റുമായ കമല്‍ഹാസന്‍ വോട്ട് രേഖപ്പെടുത്താന്‍ തന്റെ പോളിംഗ് ബൂത്തില്‍ എത്തി.

നടന്‍ ധനുഷ് ടിടികെ റോഡിലെ സെന്റ് ഫ്രാന്‍സിസ് സേവ്യര്‍ സ്‌കൂളില്‍ രാവിലെ എട്ടുമണിയോടെ വോട്ട് രേഖപ്പെടുത്തി.കില്‍പ്പോക്കിലെ ചെന്നൈ ഹൈസ്‌കൂളിലെത്തിയ വിജയ് സേതുപതി തന്റെ ഡ്യൂട്ടി നിര്‍വഹിച്ചു.അഭിനേതാക്കളായ അജിത് കുമാര്‍, ശിവകാര്‍ത്തികേയന്‍, ഗൗതം കാര്‍ത്തിക്, സംവിധായകരായ സുന്ദര്‍ സി, വെട്രി മാരന്‍, ശശികുമാര്‍ എന്നിവരും മറ്റ് നിരവധി പേരും നടന്നുകൊണ്ടിരിക്കുന്ന തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തു.

സംവിധായകന്‍ ടിജെ ജ്ഞാനവേലിന്റെ ‘വേട്ടയന്‍’ എന്ന ചിത്രത്തിലാണ് രജനികാന്ത് അടുത്തതായി അഭിനയിക്കുന്നത് . ഫഹദ് ഫാസില്‍, റാണ ദഗ്ഗുബതി, മഞ്ജു വാര്യര്‍, അമിതാഭ് ബച്ചന്‍, റിതിക സിംഗ്, ദുഷാര വിജയന്‍ എന്നിവരുള്‍പ്പെടെയുള്ള ഒരു കൂട്ടം അഭിനേതാക്കളാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ധനുഷിന്റെ ‘രായണ്‍’ ‘കുബേര’, ‘നിലാവുക്ക് എന്‍മേല്‍ എന്നടി കൊബം’ എന്നീ ചിത്രങ്ങളാണ് അണിയറയില്‍ ഒരുങ്ങുന്നത്.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )