ആശാവര്‍ക്കേഴ്‌സിന്റെ സമരത്തിന് ശക്തമായ പിന്തുണ: പ്രിയങ്കാ ഗാന്ധി

ആശാവര്‍ക്കേഴ്‌സിന്റെ സമരത്തിന് ശക്തമായ പിന്തുണ: പ്രിയങ്കാ ഗാന്ധി

ശാ വര്‍ക്കേഴ്സിന്റെ സമരത്തിന് പിന്തുണയുമായി പ്രിയങ്ക ഗാന്ധി എംപി. ആശമാര്‍ക്ക് നീതിക്ക് പകരം കേരള സര്‍ക്കാരില്‍ നിന്ന് നേരിടേണ്ടിവന്നത് നിസ്സംഗതയും അവരെ നിശബ്ദരാക്കുന്നതിനുള്ള ശ്രമവുമെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ ആശാവര്‍ക്കേഴ്സിന്റെ വേതനം വര്‍ധിപ്പിക്കുമെന്നും പ്രിയങ്ക ഗാന്ധി വ്യക്തമാക്കി.

ആശാ വര്‍ക്കര്‍മാര്‍ നമ്മുടെ പൊതുജനാരോഗ്യ സംവിധാനത്തിന്റെ ഏറ്റവും വലിയ ശക്തികളിലൊന്നാണെന്നും അവര്‍ സമൂഹത്തെ നിസ്വാര്‍ത്ഥമായി സേവിക്കുന്നുവെന്നും പ്രിയങ്ക എക്സില്‍ കുറിച്ചു. കേരളത്തില്‍ തുച്ഛമായ ഓണറേറിയമായ 7000 രൂപയാണ് ആശമാര്‍ക്ക് നല്‍കുന്നതെന്നും തെലങ്കാനയിലും കര്‍ണാടകയിലും ലഭിക്കുന്നതിനേക്കാള്‍ കുറവാണ് ഇതെന്നും അവര്‍ എക്‌സില്‍ കുറിച്ചു. ആശ വര്‍ക്കര്‍മാരുടെ സമരത്തിനൊപ്പം കോണ്‍ഗ്രസ് അടിയുറച്ച് നില്‍ക്കുന്നുവെന്നും പ്രിയങ്ക കുറിച്ചു.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )