ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ 20 പേരുടെ മൊഴി ഗൗരവതരം; നിയമനടപടിക്ക് സാധ്യത

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ 20 പേരുടെ മൊഴി ഗൗരവതരം; നിയമനടപടിക്ക് സാധ്യത

തിരുവനന്തപുരം: ഹേമ കമ്മിറ്റിയ്ക്ക് മുന്‍പാകെ ലൈംഗിക ഉപദ്രവവും ചൂഷണവും വെളിപ്പെടുത്തിയ ഇരുപതിലധികം പേരുടെ മൊഴി ഗൗരവസ്വഭാവമുള്ളതെന്ന് അന്വേഷണസംഘത്തിന്റെ വിലയിരുത്തല്‍. ഇവരില്‍ ഭൂരിഭാഗം പേരെയും പത്ത് ദിവസത്തിനുള്ളില്‍ നേരിട്ട് ബന്ധപ്പെടും. നിയമനടപടി തുടരാന്‍ ആഗ്രഹിക്കുന്നവരുടെ മൊഴിയില്‍ അടുത്ത മൂന്നാം തീയിതിക്കുള്ളില്‍ കേസെടുക്കും.

ബുധനാഴ്ച ചേര്‍ന്ന അന്വേഷണ സംഘത്തിന്റെ നിര്‍ണായക യോഗത്തില്‍ മൊഴിയെടുക്കേണ്ടവരുടെ പട്ടിക തയാറാക്കിയെന്ന വിവരവും പുറത്തുവരുന്നുണ്ട്. സംഘത്തിലെ വനിതാ ഐ.പി.എസുകാരാവും മൊഴിയെടുക്കുക. കമ്മിറ്റി റിപ്പോര്‍ട്ടിലെ മൊഴികളുടെ അടിസ്ഥാനത്തില്‍ സ്വമേധയാ കേസെടുക്കുന്നതു സംബന്ധിച്ചും യോഗം ചര്‍ച്ച ചെയ്തു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെ നിരവധി ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് പ്രത്യേക അന്വേഷണ സംഘം യോഗം ചേര്‍ന്നത്. ഹൈകോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം ക്രൈംബ്രാഞ്ച് മേധാവി എച്ച്. വെങ്കിടേഷിന് സാംസ്‌കാരിക വകുപ്പു സെക്രട്ടറി കൈമാറിയത്.

പല ഭാഗങ്ങളായി ഇത്രയും പേജുകള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ വായിച്ചിരുന്നു. മൂന്നു ദിവസത്തിനുള്ളില്‍ പൂര്‍ണമായും ഓരോ വനിത ഉദ്യോഗസ്ഥരും മൊഴികള്‍ വായിക്കാനും തീരുമാനം. അതിന് ശേഷം ഗൗരവമെന്ന് വിലയിരുത്തിയ ഇരുപത് പേരെ ആദ്യഘട്ടത്തിലും അവശേഷിക്കുന്നവരെ രണ്ടാം ഘട്ടത്തിലും വനിത ഉദ്യോഗസ്ഥര്‍ നേരിട്ട് ബന്ധപ്പെടും. അവരെ കണ്ടെത്താന്‍ മൊഴി നല്‍കിയവരുടെ താല്‍പര്യം കൂടി അറിഞ്ഞ ശേഷമായിരിക്കും കേസെടുക്കുക.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )