പ്രധാനമന്ത്രി കേരളത്തിൽ: 2000 കോടി അടിയന്തിര സഹായം ആവശ്യപ്പെട്ട് സംസ്ഥാനം

 പ്രധാനമന്ത്രി കേരളത്തിൽ: 2000 കോടി അടിയന്തിര സഹായം ആവശ്യപ്പെട്ട് സംസ്ഥാനം

വയനാട് ഗുരന്ത മേഖല സന്ദര്‍ശിക്കുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തില്‍ എത്തി. പ്രധാനമന്ത്രിക്കൊപ്പം കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയും സന്ദര്‍ശനത്തില്‍ പങ്കാളിയാകും. രാവിലെ കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തിയ അദ്ദേഹം ഇപ്പോള്‍ വയനാട്ടിലേയ്ക്ക് പുറപ്പെടാനുള്ള നീക്കത്തിലാണ്. ഇന്ന് വൈകിട്ട് മുിന്ന് മണിവരെ പ്രധാനമന്ത്രി കേരളത്തില്‍ തുടരം. വൈകിട്ട് 3.30-നി ശേഷം ഡല്‍ഹിയിലേക്ക് മടങ്ങാനാണ് തീരുമാനം.

മുന്‍കൂട്ട് നിശ്ചയിച്ചിരുന്നതിനേക്കാള്‍ നേരത്തെയാണ് അദ്ദേഹം കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തിയത്. മുഖ്യമന്ത്രി, ഗവര്‍ണര്‍, ചീഫ് സെക്രട്ടറി, സുരേഷ് ഗോപി, ഡിജിപി എന്നിവരും അദ്ദേഹത്തിനൊപ്പം വയനാട്ടിലേയ്ക്ക് പുറപ്പെടും. വയനാട്ടില്‍ നേരിട്ട ദുരന്തം നേരില്‍ കണ്ട് ബോധ്യപ്പെടുമ്പോള്‍ കേരളത്തിന് കൂടുതല്‍ സാമ്പത്തിക പിന്തുണ ലഭിക്കുമെന്ന പ്രതീക്ഷയാണുള്ളത്.

വ്യോമനിരീക്ഷണം നടത്തിയ ശേഷമാവും കല്‍പ്പറ്റയിലേയ്ക്ക് എത്തുക. മാവോയിസ്റ്റ് സാന്നിദ്യമുള്ള മേഖലയിലായതിനാല്‍ പ്രധാനമന്ത്രി നേരിട്ട് ഇറങ്ങരുതെന്ന് സുരക്ഷാ സേനയുടെ കര്‍ശന നിര്‍ദ്ദേശമുണ്ട്. ഇത് പരിഗണിച്ച് ബെയ്‌ലി പാലത്തില്‍ മാത്രമാണ് ഇറങ്ങുക. പിന്നീട് ദുരിതാശ്വാസ ക്യാമ്പിലേയ്ക്ക് എത്തുക. രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്ത നാട്ടുകാരെയും ദുരന്തത്തില്‍ മരിച്ച രക്ഷാപ്രവര്‍ത്തകരുടെ കുടുംബാംഗങ്ങളെയും അദ്ദേഹം കാണും.

കല്‍പ്പറ്റയില്‍ വന്നിറങ്ങിയ ശേഷം കളക്ട്രേറ്റില്‍ യോഗം ചേരും. അവിടെവെച്ച് ഉരുള്‍പൊട്ടലിനെക്കുറിച്ച് ദുരിതബാധിതരായ ആളുകളെക്കുറിച്ചും വിശദീകരിക്കും. അടിയന്തിരമായി 2000 കോടിയിടെ പാക്കേജും മറ്റൊരു സമഗ്ര പാക്കേജുമാണ് ഇപ്പോള്‍ കേരളം മുന്നോട്ടുവെയ്ക്കുന്ന ആവശ്യം.

മറ്റ് സംസ്ഥാനങ്ങളില്‍ പ്രകൃതി ദുരന്തം ഉണ്ടാകുമ്പോള്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍ സജീവമാണ്, എന്നാല്‍ കേരളത്തിന്റെ കാര്യം വരുമ്പോള്‍ അവസ്ഥ മറ്റൊന്നാണ് എന്ന ആക്ഷേപം നിലനില്‍ക്കുനുണ്ട്. വയനാട് ഉരുള്‍പൊട്ടലിനെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന ആവശ്യമാണ് കേരളം മുന്നോട്ടുവെയ്ക്കുന്നത്.

അതേസമയം, പ്രധാനമന്ത്രിയുടെ വയനാട് സന്ദര്‍ശനത്തെ തുടര്‍ന്ന് താമരശ്ശേരി ചുരത്തില്‍ ഇന്ന് ഗതാഗത നിയന്ത്രണമേര്‍പ്പെടുത്തി. നാളെ രാവിലെ 7 മണി മുതല്‍ വൈകിട്ട് 3 മണി വരെ താമരശ്ശേരി ചുരം വഴി സഞ്ചരിക്കുന്ന വാഹനങ്ങള്‍ക്കാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഹെവി വെഹിക്കിള്‍സ്, മള്‍ട്ടി ആക്‌സില്‍ ലോഡഡ് വെഹിക്കിള്‍സ് തുടങ്ങി മറ്റു ചരക്കു വാഹനങ്ങള്‍ എന്നിവ കടത്തിവിടില്ലെന്ന് താമര രശ്ശേരി ഡിവൈഎസ്പി പി പ്രമോദ് അറിയിച്ചു.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )