അമ്മയെ വെട്ടിക്കൊന്ന മകനെ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി

അമ്മയെ വെട്ടിക്കൊന്ന മകനെ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി

കോഴിക്കോട്: താമരശ്ശേരി പുതുപ്പാടിയിൽ അമ്മയെ വെട്ടിക്കൊന്ന സംഭവത്തിൽ അറസ്റ്റിലായ മകനെ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. മാനസിക വിഭ്രാന്തി കാണിച്ചതിനെ തുടർന്നാണ് നടപടി. പ്രതിക്കായി പൊലീസ് കസ്റ്റഡി അപേക്ഷ നൽകാനിരിക്കെയാണ് മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റിയത്.

മസ്തിഷ്‌കാര്‍ബുദത്തിന് ചികിത്സയിലുള്ള സുബൈദയെ മകൻ ആഷിഖ് വെട്ടുകത്തി ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സുബൈദ സഹോദരി ഷക്കീലയുടെ വീട്ടിലായിരുന്നു താമസിച്ചുകൊണ്ടിരുന്നത്. അയല്‍വാസിയില്‍ നിന്നും തേങ്ങ പൊതിക്കാനാണെന്ന് പറഞ്ഞ് വെട്ടുകത്തി വാങ്ങിക്കുകയും മാതാവിനെ വെട്ടിക്കൊലപ്പെടുത്തുകയുമായിരുന്നു.

നി​ല​വി​ളി കേ​ട്ട് ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​ർ ര​ക്ത​ത്തി​ൽ കു​ളി​ച്ചു​കി​ട​ക്കു​ന്ന സു​ബൈ​ദ​യെ​യാ​ണ് ക​ണ്ട​ത്. നാ​ട്ടു​കാ​ർ​ക്കു​നേ​രെ ആഷിഖ് കൊ​ടു​വാ​ളു​മാ​യി ഭീ​ഷ​ണി മു​ഴ​ക്കി​യെ​ങ്കി​ലും പി​ടി​കൂ​ടി കെ​ട്ടി​യി​ട്ടു. ലഹരിക്കടിമയായ ആഷിഖ്, മുമ്പ് രണ്ട് തവണ സുബൈദയെ കൊല്ലാന്‍ ശ്രമം നടത്തിയിരുന്നു.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )