അമ്മയുടെ മൃദദേഹം വീട്ടുമുറ്റത്ത് കുഴിച്ച് മൂടി മകൻ; പോസ്റ്റുമോർട്ടം ചെയ്യണമെന്ന് പൊലീസ്, സംഭവം കൊച്ചിയിൽ
കൊച്ചി വെണ്ണലയിൽ അമ്മയുടെ മൃദദേഹം മകൻ വീട്ടുമുറ്റത്ത് കുഴിച്ച് മൂടി. അമ്മ മരിച്ചതിനുശേഷം കുഴിച്ചിട്ടതാണെന്നാണ് മകൻ്റെ മൊഴി. മകൻ പ്രദീപിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. അതേസമയം മൃതദേഹം പോസ്റ്റുമോർട്ടം ചെയ്യണമെന്ന് പൊലീസ് അറിയിച്ചു.
78-കാരി അല്ലിയുടെ മൃതദേഹമാണ് മകൻ പ്രദീപ് കുഴിച്ചിട്ടത്. വീട്ടുമുറ്റത്തായി ചെറിയ കുഴിയെടുത്ത് അമ്മയെ കുഴിച്ചിടുകയായിരുന്നു. ഇന്നലെയാണ് സംഭവം നടന്നത്. പാലാരിവട്ടം പോലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
അതേസമയം മകൻ പ്രദീപ് സ്ഥിരം മദ്യപാനിയാണെന്നാണ് സമീപവാസികൾ പറയുന്നത്. അമ്മയും മകനും സ്ഥിരം താമസക്കാരാണ്. പ്രദീപിന്റെ ഭാര്യ വഴക്കിട്ട് പോയിട്ട് കുറച്ചുനാളുകളായെന്നും നാട്ടുകാർ പറയുന്നു. പ്രദീപിന്റെ രണ്ട് മക്കളും വീട്ടിൽ താമസിക്കുന്നുണ്ട്. പ്രദീപ് മദ്യപിച്ച ശേഷം പ്രശ്നങ്ങൾ ഉണ്ടാക്കാറുണ്ടെന്നും നാട്ടുകാർ പറയുന്നു.
CATEGORIES Kerala