അടങ്ങാതെ എസ്ഡിപിഐ. അമരന്‍ പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററിലേക്ക് പെട്രോള്‍ ബോംബ് ആക്രമണം; കമല്‍ഹാസനെതിരെയും പ്രതിഷേധം
തിരുനെല്‍വേലിയില്‍ ‘അമരന്‍’ സിനിമ പ്രദര്‍ശിപ്പിക്കുന്ന അലങ്കാര്‍ തിയേറ്ററിലേക്ക് പെട്രോള്‍ ബോംബ് എറിഞ്ഞു. പുലര്‍ച്ചെ ആണ് സംഭവം. ആക്രമണത്തില്‍ ആര്‍ക്കും പരിക്കില്ല. ബൈക്കിലെത്തിയ 2 പേരാണ് മൂന്ന് കുപ്പി പെട്രോള്‍ ബോംബ് എറിഞ്ഞത്. അമരന്‍ പ്രദര്‍ശനത്തിനെതിരെ കഴിഞ്ഞദിവസം ഇവിടെ എസ്ഡിപിഐ പ്രതിഷേധിച്ചിരുന്നു.തമിഴകത്തിന്റെ ശിവകാര്‍ത്തികേയന്‍ നായകനായി വന്ന ചിത്രമാണ് അമരന്‍. അമരന്‍ വമ്പന്‍ വിജയമാണ് നേടുന്നത്. ശിവകാര്‍ത്തികേയന്റെ ആഗോള കളക്ഷന്‍ അമ്പരപ്പിക്കുന്നതാണ്. വെറും 14 ദിവസങ്ങളില്‍ 280 കോടി രൂപയിലധികം നേടി എന്നാണ് റിപ്പോര്‍ട്ട്.
എസ് ഡി പി ഐ പറയുന്നത് സിനിമ കശ്മീരിനെയും മുസ്ലിം വിഭാഗത്തെയും മോശമായി ചിത്രീകരിക്കുന്നു എന്നാണ്. മുസ്ലിം വിരുദ്ധത പടര്‍ത്തുകയാണ് സിനിമയുടെ ലക്ഷ്യമെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു. മേയ് 17 എന്ന തമിഴ് അനുകൂല സംഘടനയും ഇതേ ആരോപണവുമായി രംഗത്തുണ്ട്. അതേ സമയം കഴിഞ്ഞ ദിവസം ചെന്നൈയിലെ രാജ് കമല്‍ ഫിലിംസ് ഓഫീസിന് മുന്നില്‍ മുസ്ലീങ്ങളെ മോശമായി ചിത്രീകരിച്ചുവെന്നാരോപിച്ച് സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ (എസ്ഡിപിഐ)യുടെ പ്രതിഷേധം.
കമല്‍ഹാസന്റെ കോലവും പ്രതിഷേധക്കാര്‍ കത്തിച്ചു. 150 ഓളം എസ്ഡിപിഐ പ്രവര്‍ത്തകരാണ് ചെന്നൈ ആല്‍വാര്‍പേട്ടിലെ രാജ് കമല്‍ ഓഫീസിന് മുന്നില്‍ ചിത്രത്തിനെതിരെ മുദ്രാവാക്യം വിളിച്ചു. പ്രതിഷേധത്തെ തുടര്‍ന്ന് ഓഫീസിന് പോലീസ് സുരക്ഷ ശക്തമാക്കി. തമിഴ്നാട് സര്‍ക്കാര്‍ സിനിമയെ പിന്തുണയ്ക്കരുതെന്നും ഉടന്‍ നിരോധിക്കണമെന്നും എസ്ഡിപിഐ ആവശ്യപ്പെട്ടു. കമല്‍ഹാസന്റെ കോലം കത്തിക്കുകയും ചെയ്തു. കമല്‍ഹാസന്റെ പിറന്നാള്‍ ദിനത്തിലായിരുന്നു പ്രതിഷേധം.
അമരന്‍ എന്ന സിനിമ ജനങ്ങള്‍ക്കിടയില്‍ ന്യൂനപക്ഷ വിരുദ്ധ വികാരങ്ങള്‍ ഉണ്ടാക്കാന്‍ കാരണമാക്കുമെന്നും. ഇത് ഒരു ബയോപിക് അല്ല. മറിച്ച് മുസ്ലീങ്ങള്‍ക്കെതിരെ വിദ്വേഷം വിതയ്ക്കാനാണ് നിര്‍മ്മിച്ചതാണെന്നും.നേരത്തെ കമല്‍ഹാസന്‍ വിശ്വരൂപം എന്ന സിനിമ നിര്‍മ്മിച്ചിരുന്നു, അതില്‍ മുസ്ലീങ്ങളോടുള്ള വിദ്വേഷവും ഉണ്ടായിരുന്നുവെന്നും എസ്ജിപിഐ സ്റ്റേറ്റ് സെക്രട്ടറി എസ്എ കരീം പറഞ്ഞു.
സംവിധാനം രാജ്കുമാര്‍ പെരിയസ്വാമി നിര്‍വഹിക്കുന്ന ചിത്രം അമരനില്‍ ഭുവന്‍ അറോറ, രാഹുല്‍ ബോസ് തുടങ്ങിയവര്‍ക്കൊപ്പം ശ്രീകുമാര്‍, വികാസ് ബംഗര്‍ എന്നീ താരങ്ങളും പ്രധാന കഥാപാത്രങ്ങളായുണ്ട്. സായ് പല്ലവിയാണ് ചിത്രത്തില്‍ നായികയായി എത്തിയിരിക്കുന്നത്. അമരന്‍ സിനിമയുടെ നിര്‍മാണം കമല്‍ഹാസന്റെ രാജ് കമലിന്റെ ബാനറില്‍ ആണ്.