വരകളില്‍ വിസ്മയം തീര്‍ത്ത് സതീശ് കുമാര്‍…ശ്രദ്ധേയമായി പാല കുരിശുപള്ളിയുടെ അക്രിലിക് പെയിന്റിംഗ്

വരകളില്‍ വിസ്മയം തീര്‍ത്ത് സതീശ് കുമാര്‍…ശ്രദ്ധേയമായി പാല കുരിശുപള്ളിയുടെ അക്രിലിക് പെയിന്റിംഗ്

വരകളില്‍ വിസ്മയം തീര്‍ത്ത് ആയാംപിറകുന്നേല്‍ എ.ജി സതീശ് കുമാര്‍. അക്രിലിക് പെയിന്റ് ഉപയോഗിച്ച് വരച്ച പാല കുരിശു പള്ളിയുടെ ചിത്രം ശ്രദ്ധേയമായി. 5 അടി ഉയരവും 3 അടി വീതിയുമുള്ള കുരിശുപള്ളി സതീഷ് കുമാര്‍ മൂന്നാഴ്ച കെണ്ടാണ് വരച്ച് തീര്‍ത്തത്. ചെറുപ്പം മുതലേ വരയ്ക്കുമായിരുന്നു സതീശ് കുമാര്‍. വളരെയധികം പ്രൈസ്, അവാര്‍ഡ് കള്‍ ചെറുപ്പത്തില്‍ ലഭിച്ചിട്ടുണ്ട്. അതിനു ശേഷം ഉന്നത വിദ്യാഭ്യാസം, ജോലി എന്നീ തിരക്കുകളില്‍ പെട്ടു painting എന്ന കലയിലേക്ക് ഒത്തിരി ഫോക്കസ് കൊടുത്തിരുന്നില്ലെങ്കില്‍ കൂടി painting എപ്പോഴും വാസനയായി കൊണ്ടുനടന്നു,

5-6 മാസത്തില്‍ ഒന്നോ രണ്ടോ പടങ്ങള്‍ വരയ്ക്കുമായിരുന്നു . കോവിഡ് സമയത്തു വീണ്ടും വരയ്ക്കുന്നതിനു കൂടുതല്‍ സമയം ലഭിച്ചപ്പോള്‍ ഓയില്‍ പെയിന്റിംഗ് ആക്രിലിക് പെയിന്റിംഗ് എന്നിവയില്‍ കുറച്ചധികം വര്‍ക്കുകള്‍ ചെയ്തു. Order അനുസരിച്ചു പോര്‍ട്രൈട്‌സ്, ലാന്‍ഡ്‌സ്‌കേപ്‌സ്, customised പെയിന്റിംഗ് ഇവ ചെയ്യുവാന്‍ തുടങ്ങി. Shivaji, Last Supper, അരയ്ന്‍കാവ് ഗരുഡന്‍ തൂക്കം എന്നിവ വലിയ ക്യാന്‍വാസില്‍ ചെയ്ത പെയിന്റിംഗ്‌സ് ആണ്.

പാലായില്‍ ജനിച്ചു വളര്‍ന്നതുകൊണ്ട് കുരിശുപള്ളി യുടെ ദൃശ്യ മനോഹാരിത എന്നെന്നും അത്ഭുതത്തോടെ നോക്കികണ്ടിരുന്നു. ഈ വര്‍ഷം ഡിസംബര്‍ 8 നു മുന്‍പായി കുരിശുപള്ളി പെയിന്റിംഗ് എന്ന ആശയം ആക്രിലിക് 5′ സ് 3′ (without frame) ചെയ്തു. വര്‍ഷങ്ങളായി പോര്‍ട്രേയ്റ്റ്, ലാന്‍ഡ് സ്‌കേപ്‌സ്, അബ്‌സ്ട്രാക്റ്റ്, കസ്റ്റമൈസ്ഡ് പെയിന്റിംഗുകള്‍ ചെയ്യുന്ന സതീശ് കുമാര്‍ 25 വര്‍ഷമായി എറണാകുളം ചില്ലയിലെ അരയന്‍ കാവിലാണ് താമസിക്കുന്നത്.

പെയിന്റിംഗുകള്‍ക്ക് ബന്ധപ്പെടുക.. സതീശ് കുമാര്‍; 9447147973, 9500190973

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )