അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇനി സഞ്ജുവിന്‍റെ സമയം, വൈകാതെ നായകസ്ഥാനത്തേക്ക്
അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇനി സഞ്ജു സാംസണിന്റെ സമയമാണ് വരാനിരിക്കുന്നതെന്ന് മുന്‍ താരം റോബിന്‍ ഉത്തപ്പ. വൈകാതെ നായകസ്ഥാനത്തും സഞ്ജുവിനെ കാണാന്‍ സാധിക്കുമെന്നും അങ്ങനെയൊരു അവസരം സഞ്ജുവിന്റെ വഴിക്കു വരിക തന്നെ ചെയ്യുമെന്നും ഉത്തപ്പ പ്രവചിച്ചിച്ചു.
സഞ്ജു സാംസണിന്റെ സമീപകാലത്തെ മികച്ച പ്രകടനത്തില്‍ എനിക്കു ഒരുപാട് സന്തോഷമുണ്ട്. അവന്‍ ഇന്ത്യക്കു വേണ്ടി ഇനിയും തിളക്കമാര്‍ന്ന പ്രകടനങ്ങള്‍ കാഴ്വയ്ക്കുമെന്നു തന്നെയാണ് ഞാന്‍ വിശ്വസിക്കുന്നത്. ഇന്ത്യന്‍ ക്രിക്കറ്റിനെ വളരെ മികച്ചൊരു സ്ഥിതിയിലേക്കു കൊണ്ടു പോവാനും സഞ്ജുവിനു സാധിക്കും.
സമയം ഇനിയും മുന്നോട്ടു പോകവെ ദേശീയ ടീമിന്റെ ക്യാപ്റ്റനും വൈസ് ക്യാപ്റ്റനുമായെല്ലാം നമുക്കു അവനെ കാണാന്‍ സാധിക്കുമെന്നു തന്നെയാണ് വിശ്വസിക്കുന്നത്. അങ്ങനെയൊരു അവസരം സഞ്ജുവിന്റെ വഴിക്കു വരിക തന്നെ ചെയ്യും.
ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെ അവന്‍ നയിച്ചുകൊണ്ടിരിക്കുകയാണ്. വളരെ മികച്ച രീതിയില്‍ തന്നെ ഈ റോള്‍ നിര്‍വഹിക്കാനും സഞ്ജുവിനു സാധിക്കുന്നുണ്ട്. ഇതു ഇന്ത്യന്‍ ടീമിന്റെ നേതൃനിരയിലേക്കു വരാന്‍ സഹായിച്ചേക്കും- ഉത്തപ്പ പറഞ്ഞു.