ബി.ജെ.പിയില്‍ ഒരു ചലനവും ഉണ്ടാക്കില്ല, സന്ദീപ് വാര്യരെ മുറുകെ പിടിക്കാന്‍ സതീശനോടും സുധാകരനോടും അഭ്യര്‍ഥിക്കുന്നു: കെ. സുരേന്ദ്രന്
പാലക്കാട്: സന്ദീപ് വാര്യര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത് ബി.ജെ.പിയില്‍ ഒരു ചലനവും ഉണ്ടാക്കില്ലെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്. മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സന്ദീപ് വാര്യര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത് ബി.ജെ.പിയില്‍ ഒരു ചലനവും ഉണ്ടാക്കില്ല. ഇത് ഉറപ്പിച്ചു തന്നെയാണ് പറയുന്നത്. സന്ദീപിനെതിരെ ബി.ജെ.പി. നേരത്തെ നടപടിയെടുത്തതാണ്.
അത് ഫെയ്സ്ബുക്ക് പോസ്റ്റ് ഇട്ടതുകൊണ്ടായിരുന്നില്ല. അതിന്റെ കണക്കുകള്‍ അന്നു പുറത്തു പറയാതിരുന്നത് രാഷ്ട്രീയ പാര്‍ട്ടി പാലിക്കേണ്ട മര്യാദയുടെ പേരില്‍ മാത്രമാണ്. അതുകൊണ്ട് വി.ഡി. സതീശനും സുധാകരനും എല്ലാ ആശംസയും നേരുന്നു.
സന്ദീപ് വാര്യരെ മുറുകെ പിടിക്കാന്‍ സതീശനോടും സുധാകരനോടും വീണ്ടും വീണ്ടും അഭ്യര്‍ഥിക്കുന്നു.
സന്ദീപ് വാര്യര്‍ക്കെതിരെ ബി.ജെ.പി. നടപടിയെടുത്തതിനു കാരണം പുറത്തു പറയാതിരുന്നത് അത്തരം കാര്യങ്ങള്‍ പരസ്യമാക്കുന്നത് ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും ചേര്‍ന്ന നടപടിയല്ല എന്നറിയാവുന്നതു കൊണ്ടാണെന്നും സുരേന്ദ്രന് പറഞ്ഞു.