കള്ളപ്പണം വെളുപ്പിക്കല്‍; രാജ് കുന്ദ്രയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി ഇ ഡി
ഡല്‍ഹി: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ രാജ് കുന്ദ്രയുടെ 97 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി ഇ ഡി. നടി ശില്പ ഷെട്ടിയുടെ ഭര്‍ത്താവാണ് രാജ് കുന്ദ്ര. ശില്‍പ ഷെട്ടിയുടെ ജുഹുവിലെ ഫ്‌ലാറ്റ് ഉള്‍പ്പെടെയുള്ള സ്വത്തുക്കളാണ് കണ്ടുക്കെട്ടിയത്. പുണെയിലുള്ള രാജ് കുന്ദ്രയുടെ ബംഗ്‌ളാവും അദ്ദേഹത്തിന്റെ പേരിലുള്ള ഇക്വിറ്റി ഷെയറുകളും കണ്ടുകെട്ടിയവയില്‍ ഉള്‍പ്പെടുന്നു. 2002 ല്‍ രജിസ്റ്റര്‍ ചെയ്ത കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് 22 വര്‍ഷങ്ങള്‍ക്ക് ശേഷം നടപടി.
പ്രതിമാസം പത്ത് ശതമാനത്തോളം ലാഭം തരാമെന്ന് പറഞ്ഞ് 6600 കോടി രൂപ ബിറ്റ് കോയിനുകള്‍ക്കെന്ന പേരില്‍ പൊതുജനങ്ങളില്‍ നിന്ന് നിക്ഷേപം വാങ്ങി മുങ്ങിയ മറ്റൊരു കേസിലും ഇഡി അന്വേഷണം നടത്തുന്നുണ്ട്. 2017 ലാണ് ബിറ്റ് കോയിന്‍ തട്ടിപ്പ് നടക്കുന്നത്. സിംഗപ്പൂര്‍ ആസ്ഥാനമായുള്ള വേരിയബിള്‍ ടെക് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി വഴിയായിരുന്നു നിക്ഷേപം സ്വീകരിച്ചിരുന്നത്.