തുടര്‍ച്ചയായുള്ള യുക്രെയ്ന് വ്യോമാക്രമണം; പാശ്ചാത്യ രാജ്യങ്ങള്‍ക്കെതിരെ ആണവാക്രമണ മുന്നറിയിപ്പുമായി പുടിന്
മോസ്കോ: പടിഞ്ഞാറന്‍ രാജ്യങ്ങള്‍ക്കെതിരെ ആണവാക്രമണം നടത്തുമെന്ന് മുന്നറിയിപ്പ് നല്കി റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിന്. തുടര്‍ച്ചയായുള്ള യുക്രെയ്ന് വ്യോമാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ഇപ്പോള്‍ പുട്ടിന്റെ മുന്നറിയിപ്പ്. റഷ്യയുടെ ആണവായുധ സുരക്ഷ ചര്‍ച്ച ചെയ്യുന്നതിനായി മോസ്കോയിലെ ഉന്നത സുരക്ഷാ കൗണ്‍സിലുമായി പുടിന് അടിയന്തര യോഗം ചേര്‍ന്നിരുന്നു.
പാശ്ചാത്യ രാജ്യങ്ങള്‍, പ്രത്യേകിച്ച് യുകെയും യുഎസും, യുക്രെയ്ന് ക്രൂയിസ് മിസൈലുകള്‍ ഉപയോഗിക്കാന്‍ അനുമതി നല്കുന്നതില് റഷ്യ വളരെ ആശങ്കയിലാണ്. ഇതിന്റെ പശ്ചാത്തലത്തിലാണ് ഇപ്പോള്‍ കൂടിക്കാഴ്ച നടന്നതും റഷ്യ ആണവാക്രമണ ഭീഷണി ഉയര്‍ത്തിയതും.
‘സ്റ്റോം ഷാഡോ’ ക്രൂയിസ് മിസൈല്‍ റഷ്യയെ ആക്രമിക്കാന്‍ ഉപയോഗിക്കുന്നതിന് യുകെ കഴിഞ്ഞയാഴ്ച അനുമതി നല്‍കിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. യുകെയിലെ പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ വാഷിങ്ടണിലെത്തി യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. റഷ്യയുടെ മണ്ണില്‍ യുക്രെയ്ന് ആയുധങ്ങള്‍ ഉപയോഗിക്കുന്നതിനെ കുറിച്ച് ഇരുനേതാക്കളും ചര്‍ച്ച ചെയ്തതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.
ഇതിനെ കുറിച്ച് റഷ്യന്‍ ഇന്റലിജന്‍സിന് വിവരം ലഭിച്ചിരുന്നു. യുക്രെയ്ന് പാശ്ചാത്യ രാജ്യങ്ങളുടെ പിന്തുണ ലഭിക്കുന്ന പശ്ചാത്തലത്തില്‍ റഷ്യ തന്റെ ആണവ നയം പുനഃപരിശോധിക്കേണ്ടത് ആവശ്യമാണെന്നാണ് വിലയിരുത്തല്‍.