‘യുവാക്കളുടെ സ്വപ്നത്തെ തകര്‍ക്കുന്നു’: നീറ്റ് ക്രമക്കേടില്‍ കേന്ദ്രത്തെ വിമര്‍ശിച്ച് പ്രിയങ്ക

‘യുവാക്കളുടെ സ്വപ്നത്തെ തകര്‍ക്കുന്നു’: നീറ്റ് ക്രമക്കേടില്‍ കേന്ദ്രത്തെ വിമര്‍ശിച്ച് പ്രിയങ്ക

ന്യൂഡല്‍ഹി; നീറ്റ് പരീക്ഷാ നടത്തിപ്പിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിനു പിന്നാലെ യുവത്വത്തിന്റെ സ്വപ്നങ്ങളെ ആക്രമിക്കുകയാണ് ബിജെപിയെന്ന് അവര് പറഞ്ഞു

‘ബിജെപി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലെത്തിയതും യുവാക്കളുടെ സ്വപ്നങ്ങള്‍ക്ക് നേരെയുള്ള ആക്രമണം ആരംഭിച്ചു നീറ്റ് പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട ക്രമക്കേടുകളെ കുറിച്ചുള്ള വിദ്യാഭ്യാസ മന്ത്രിയുടെ കര്‍ക്കശമായ പ്രതികരണം 24 ലക്ഷം വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും ആശങ്കയെ അവഗണിക്കുന്നതാണ്. പൊതുമധ്യത്തില്‍ ലഭ്യമായ വസ്തുതകള്‍ വിദ്യാഭ്യാസ മന്ത്രി കാണുന്നില്ലേ?’-പ്രിയങ്ക എക്സില്‍ കുറിച്ചു.

മേയ് അഞ്ചിനാണ് നീറ്റ് പരീക്ഷ നടന്നത്. 4750 കേന്ദ്രങ്ങളിലായി നടന്ന പരീക്ഷയില്‍ 24 ലക്ഷം വിദ്യാര്‍ഥികളാണ് പ്രവേശന പരീക്ഷ എഴുതിയത് ഫലം പ്രസിദ്ധീകരിച്ചതിന് ശേഷം പരീക്ഷാ നടത്തിപ്പിലെയും ഫലനിര്‍ണയത്തിലെയും ക്രമക്കേടുകള്‍ രക്ഷിതാക്കളും വിദ്യാര്‍ഥികളും ചോദ്യം ചെയ്തിരുന്നു. സമൂഹമാധ്യമത്തില്‍ ചോദ്യപേപ്പര്‍ ചോര്‍ന്നതിനെതിരെ പരീക്ഷാദിവസം ദേശീയ ടെസ്റ്റിങ് ഏജന്‍സിക്കെതിരെ ആരോപണം ഉയര്‍ന്നിരുന്നു. 1563 വിദ്യാര്‍ഥികള്‍ക്ക് അനുവദിച്ച ഗ്രേസ് മാര്‍ക്ക് റദ്ദാക്കാനും തീരുമാനം കൈക്കൊണ്ടിട്ടുണ്ട്.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )