
പ്രേമലു വീണ്ടും തിയറ്ററുകളിലേക്ക്
മലയാള സിനിമയ്ക്ക് സുവർണ കാലഘട്ടം ആയിരുന്നു 2024. ഇറങ്ങിയ ഭൂരിഭാഗം സിനിമകളും കോടി ക്ലബ്ബുകളിൽ ഇടം നേടുക മാത്രമല്ല മികച്ച ക്വാളിറ്റി കണ്ടന്റുകളും തന്നിരുന്നു. അക്കൂട്ടത്തിലൊരു സിനിമയാണ് പ്രേമലു. സച്ചിന്റെയും റീനുവിന്റെയും പ്രണയം പറഞ്ഞ സിനിമയ്ക്ക് ലഭിച്ചത് വലിയ സ്വീകാര്യത ആയിരുന്നു. കേരളം കടന്നും ഗംഭീര പ്രേക്ഷക പ്രശംസ നേടാനും പ്രേമലുവിന് സാധിച്ചു. നിലവിൽ രണ്ടാം ഭാഗം അണിയറയിൽ ഒരുങ്ങുകയാണ്.
ഇപ്പോഴിതാ പ്രേമലു റി റിലീസിന് ഒരുങ്ങുന്നുവെന്ന അപ്ഡേറ്റാണ് അണിയറക്കാർ പങ്കിട്ടിരിക്കുന്നത്. പ്രേമലു റിലീസ് ചെയ്ത് ഒരു വർഷം പിന്നിടുന്നതിന്റെ പശ്ചാത്തലത്തിലാണ് റി റിലീസ്. ഇന്ന് മുതൽ ബാംഗ്ലൂർ, ചെന്നൈ, കേരളം എന്നിവിടങ്ങളിലെ പിവിആർ സ്ക്രീനുകളിലാണ് ചിത്രത്തിന്റെ സ്പെഷ്യൽ സ്ക്രീനിംഗ്. പതിനാല് തിയറ്ററുകളിലാണ് പ്രദർശനം നടത്തുന്നത്.
CATEGORIES Entertainment