ക്യാമ്പസുകളിൽ രാഷ്ട്രീയം നിരോധിക്കാൻ ആവില്ല, രാഷ്ട്രീയക്കളികൾ നിരോധിച്ചാൽ മതിയെന്ന് ഹൈക്കോടതി

ക്യാമ്പസുകളിൽ രാഷ്ട്രീയം നിരോധിക്കാൻ ആവില്ല, രാഷ്ട്രീയക്കളികൾ നിരോധിച്ചാൽ മതിയെന്ന് ഹൈക്കോടതി

വിദ്യാർത്ഥി രാഷ്ട്രീയം നിരോധിക്കാനാവില്ലെന്ന് ഹൈക്കോടതി. ക്യാമ്പസുകളിൽ രാഷ്ട്രീയം നിരോധിക്കാൻ ആവില്ലെന്നും രാഷ്ട്രീയക്കളികൾ നിരോധിച്ചാൽ മതിയെന്നും കോടതി പറഞ്ഞു. മതത്തിന്റെ പേരിൽ ചെയ്യുന്ന പ്രവർത്തിക്ക് മതം നിരോധിക്കാറില്ലെന്നും കോടതി അറിയിച്ചു. അതേസമയം പൊതുതാൽപര്യ ഹർജി ജനുവരി 23ന് വീണ്ടും പരിഗണിക്കും.

കാമ്പസ് രാഷ്ട്രീയം നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികൾ ആണ് ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്. രാഷ്ട്രീയത്തിന്‍റെ പേരിൽ ചെയ്യുന്നതിന് രാഷ്ട്രീയം നിരോധിക്കാൻ കഴിയില്ല. ക്യാമ്പസുകളിൽ പൂർണമായും രാഷ്ട്രീയം നിരോധിക്കാനാവില്ല. വിദ്യാർത്ഥി രാഷ്ട്രീയത്തിലെ ഹാനികരമായ സമ്പ്രദായം ഇല്ലാതാക്കണെന്നും കോടതി നിര്‍ദേശിച്ചു.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )