വെള്ളാപ്പള്ളി നടേശൻ്റെ മലപ്പുറം വിവാദപരാമർശം; പരാതികളിൽ നടപടിക്കൊരുങ്ങി പോലീസ്

വെള്ളാപ്പള്ളി നടേശൻ്റെ മലപ്പുറം വിവാദപരാമർശം; പരാതികളിൽ നടപടിക്കൊരുങ്ങി പോലീസ്

എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ മലപ്പുറം ജില്ലയെ കുറിച്ച് നടത്തിയ വിവാദ പരാമര്‍ശത്തിനെതിരെ ലഭിച്ച പരാതികളില്‍ നിയമോപദേശം തേടി പോലീസ്. പ്രസംഗത്തിലെ പരാമര്‍ശത്തില്‍ കേസെടുത്താല്‍ കോടതിയില്‍ നിലനില്‍ക്കുമോ എന്നാണു പോലീസ് പരിശോധിക്കുന്നത്. പത്തിലേറെ വിവിധ സ്റ്റേഷനുകളിലാണ് പരാതികള്‍ ലഭിച്ചിരിക്കുന്നത്.

എസ്എന്‍ഡിപി യോഗം നിലമ്പൂര്‍ യൂണിയന്‍ 5-ാം തീയ്യതി നടത്തിയ ശ്രീനാരായണ കണ്‍വന്‍ഷനില്‍ നടത്തിയ പ്രസംഗമാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. മലപ്പുറം പ്രത്യേക രാജ്യവും സംസ്ഥാനവുമായാണ് ചിലയാളുകള്‍ കാണുന്നതെന്നും സ്വതന്ത്രമായി വായു ശ്വസിച്ചും അഭിപ്രായം പറഞ്ഞും ഇവിടെ ജീവിക്കാനാകില്ലെന്നുമായിരുന്നു വെള്ളാപ്പള്ളി പറഞ്ഞത്.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus ( )