
മലപ്പുറത്ത് പ്ലസ് ടു വിദ്യാർത്ഥിനികളെ കാണാതായി
മലപ്പുറം താനൂരിൽ രണ്ട് പ്ലസ് ടു വിദ്യാർത്ഥിനികളെ കാണാതായതായി പരാതി. താനൂർ ദേവദാർ ഹയർ സെക്കൻഡറി സ്കൂളിലെ വിദാർത്ഥികളായ അശ്വതി, ശ്വേത എന്നീ വിദ്യാർത്ഥികളെയാണ് കാണാതായത്. ഇന്നലെ പരീക്ഷയെഴുതാൻ പോയ വിദ്യാർത്ഥികൾ സ്‌കൂളിലെത്തിയിരുന്നില്ല. ഉച്ചയ്ക്ക് ശേഷം ഇവരെ കാണാതായതായാണ് വിവരം.
CATEGORIES Kerala