പെട്രോൾ പമ്പുടമ പ്രശാന്ത് നൽകിയ പരാതി മുഖ്യമന്ത്രിയുടെ ഓഫീസിൽ ലഭിച്ചിട്ടില്ല; അടിമുടി ദുരൂഹത
തിരുവനന്തപുരം: അഴിമതി ആരോപണത്തിന് പിന്നാലെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ പരാതി നല്‍കിയെന്ന പെട്രോള്‍ പമ്പുടമ പ്രശാന്തന്റെ വാദം പൊളിയുന്നു. ജീവനൊടുക്കിയ കണ്ണൂര്‍ എ.ഡി.എമ്മിനെതിരെ കൈക്കൂലി ആരോപണം സംബന്ധിച്ച പരാതി മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലില്‍ ലഭിച്ചിട്ടില്ലെന്ന് വ്യക്തമാക്കി അധികൃതര്‍. പരാതി ലഭ്യമായാല്‍ അത് സംബന്ധിച്ച വിവരങ്ങള്‍ പരാതിക്കാരന് ഇ-മെയില്‍ വഴിയോ എസ്.എം.എസ് മുഖേനയോ കൈമാറുകയാണ് പതിവ്. അങ്ങനെയൊരു സ്ഥിരീകരണവും കാണിക്കാന്‍ പരാതിക്കാരന്റെ കൈവശം ഇല്ല.
പരിയാരം മെഡിക്കല്‍ കോളേജിലെ കരാര്‍ തൊഴിലാളിയായ പ്രശാന്തനാണ് പെട്രോള്‍ പമ്പ് തുടങ്ങാന്‍ അനുമതിക്കായി എഡിഎമ്മിനെ സമീപിച്ചത്. പെട്രോള്‍ പമ്പിന് എന്‍ഒസി വേണമെന്നായിരുന്നു ആവശ്യം. എന്നാല്‍ പമ്പ് സ്ഥാപിക്കാന്‍ ഉദ്ദേശിച്ച സ്ഥലത്തോട് ചേര്‍ന്ന് റോഡില്‍ വളവുള്ളതിനാല്‍ തന്നെ ഇവിടെ അനുമതി നല്‍കാന്‍ പോലീസ് റിപ്പോര്‍ട്ട് അനുകൂലമായിരുന്നില്ല. തുടര്‍ന്ന് പെട്രോള്‍ പാമ്പിനുള്ള അനുമതി നീണ്ട് പോവുകയായിരുന്നു.
അതേസമയം എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി പ്രതിയാക്കിയ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യയെ പൊലീസ് ഇന്ന് ചോദ്യം ചെയ്യും. . ദിവ്യയെ പ്രതി ചേര്‍ത്ത് ഇന്നലെ കോടതിയില്‍ കണ്ണൂര്‍ ടൗണ്‍ പൊലീസ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. നവീന്‍ ബാബുവിനെതിരെ കൈക്കൂലി ആരോപണം ഉന്നയിച്ച പ്രശാന്തന്റെ മൊഴിയും പോലീസ് രേഖപ്പെടുത്തും രേഖപ്പെടുത്തും.