പാലക്കാട് തിരഞ്ഞെടുപ്പില്‍ തന്നെ മാത്രം ഒഴിവാക്കി. ഒരു ചുമതലയും തന്നില്ല; പിണങ്ങി ചാണ്ടി ഉമ്മന്‍
പാലക്കാട് ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അതൃപ്തി പരസ്യമാക്കി ചാണ്ടി ഉമ്മന്‍ എംഎല്‍എ. തനിക്ക് ഒഴിച്ച് എല്ലാവര്‍ക്കും ചുമതല കൊടുത്തിരുന്നുവെന്നും തനിക്ക് തരാതിരുന്നതിന് എന്താണ് കാരണമെന്ന് അറിയില്ലെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു. ഇപ്പോള്‍ ഇതേക്കുറിച്ച് കൂടുതല്‍ പ്രതികരിക്കുന്നില്ലെന്നും ചര്‍ച്ചയ്ക്ക് തയാറല്ലെന്നും അദ്ദേഹം വ്യക്തമാക്കി.പുനഃസംഘടനയില്‍ എല്ലാവര്‍ക്കും പ്രാതിനിധ്യം ഉണ്ടാവണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വെദ്യുതി യൂണിറ്റിന് വില കൂട്ടിയതുമായി ബന്ധപ്പെട്ടും അദ്ദേഹം പ്രതികരിച്ചു. ദീര്‍ഘകാല കരാറില്‍ നിന്ന് രക്ഷപ്പെടാന്‍ കമ്പനികളെ സഹായിക്കുകയാണോ സര്‍ക്കാര്‍ ചെയ്തതെന്ന് അദ്ദേഹം ചോദിച്ചു. സര്‍ക്കാരിന് നഷ്ടം വരുന്ന രീതിയിലാണ് ചെയ്തിരിക്കുന്നതെന്നും ഈ രീതിയില്‍ പോകാന്‍ സാധിക്കില്ലെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.
അതേസമയം, തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം പതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിയുടെ കല്ലറ രാഹുല്‍ മാങ്കൂട്ടത്തില്‍ സന്ദര്‍ശിച്ചിരുന്നു. അന്ന് ചാണ്ടി ഉമ്മന്‍ അവിടെ ഉണ്ടായിരുന്നില്ല. ചാണ്ടി ഉമ്മന്‍ സ്ഥലത്തില്ലെന്നും അദ്ദേഹം വിളിച്ചിരുന്നുവെന്നുമാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞത്.രാഷ്ട്രീയ യാത്ര തുടങ്ങിയതും മുന്നോട്ട് പോകുന്നതും ഇവിടെ നിന്നാണെന്നും രാഷ്ട്രീയത്തില്‍ മാത്രമല്ല ജീവിതത്തില്‍ എന്തൊക്കെ സംഭവിക്കുമ്പോഴും ആദ്യം ഓര്‍ക്കുന്ന പേര് ഉമ്മന്‍ ചാണ്ടിയുടേതാണെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ അന്ന് പ്രതികരിച്ചു.
ജനങ്ങളുമായുള്ള കണക്റ്റിവിറ്റിയുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട സ്‌കൂളാണ് ഉമ്മന്‍ചാണ്ടി സ്‌കൂള്‍ ഓഫ് പൊളിറ്റിക്‌സ്. ഏതൊരു നേതാവും അത് അംഗീകരിക്കുന്നതാണ്. ആ പാതയിലൂടെ നടക്കാനും അനുകരിക്കാനുമൊക്കെയേ കഴിയുകയുള്ളൂ. അതുപോലെ എത്താന്‍ മറ്റൊരാള്‍ക്ക് കഴിയാത്തത് കൊണ്ടാണല്ലോ കേരള രാഷ്ട്രീയത്തിലെ തന്നെ ഒരു ക്ലാസിക് ചരിത്രമായി ആ മനുഷ്യന്‍ ഇങ്ങനെ അവശേഷിക്കുന്നത്- അദ്ദേഹം വ്യക്തമാക്കി.