
‘ഓപ്പറേഷൻ ക്ലീൻ’; എറണാകുളം പറവൂരിൽ 27 ബംഗ്ലാദേശികൾ പിടിയിൽ
എറണാകുളം പറവൂരില്‍ 27 ബംഗ്ലാദേശികള്‍ പിടിയില്‍. ‘ഓപ്പറേഷന്‍ ക്ലീന്‍’ പദ്ധതിയുടെ ഭാഗമായി ഭീകരവിരുദ്ധ സ്‌ക്വാഡും എറണാകുളം റൂറല്‍ പോലീസും ചേര്‍ന്നാണ് പരിശോധന നടത്തിയത്. പലര്‍ക്കും മതിയായ രേഖകള്‍ ഇല്ലായിരുന്നു. ആന്റി ടെററിസ്റ്റ് സ്‌ക്വാടും എറണാകുളം റൂറല്‍ പോലീസും ചേര്‍ന്നാണ് കസ്റ്റഡിയില്‍ എടുത്തുതത്.
ഈ മാസം 15 ന് പെരുമ്പാവൂരില്‍ നിന്ന് ബംഗ്ലാദേശി യുവതിയായ തസ്ലീമാ ബീഗത്തെ പിടികൂടി നടത്തിയ അന്വേഷണത്തിലാണ് കൂടുതല്‍ ബംഗ്ലാദേശികള്‍ പിടിയിലാകുന്നത്. നേരത്തെ അഞ്ചു പേരെ പൊലീസ് പിടികൂടിയിരുന്നു. ബംഗ്ലാദേശില്‍ നിന്ന് അതിര്‍ത്തി വഴി നുഴഞ്ഞ് കയറിയാണ് ഇവര്‍ പശ്ചിമ ബംഗാളിലെത്തി വ്യാജ രേഖകള്‍ ഉണ്ടാക്കിയാണ് രാജ്യത്തിന്റെ വിവിധയിടങ്ങളിലായി ഇവര്‍ എത്തിയത്.
അനധികൃത കുടിയേറ്റക്കാര്‍ക്കായി പോലീസ് തിരച്ചില്‍ തുടരുകയാണ്. 15 ബംഗ്ലാദേശികളെയാണ് രണ്ട് വര്‍ഷത്തിനിടയില്‍ കൊച്ചിയില്‍ നിന്ന് മാത്രം പിടികൂടിയിരിക്കുന്നത്. ഇരുപതിലധികം പേര്‍ കൊച്ചി സിറ്റിയില്‍ ഉണ്ട് എന്നുള്ളതാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്.