ഒരിഞ്ച് പിന്നോട്ടില്ല! മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ നിലയുറപ്പിച്ച് സ്വർണം

ഒരിഞ്ച് പിന്നോട്ടില്ല! മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ നിലയുറപ്പിച്ച് സ്വർണം

സ്വര്‍ണ വിലയില്‍ അടിമുടി വിറയ്ക്കുകയാണ് കേരളം. വര്‍ഷാരംഭം തന്നെ സ്വര്‍ണ വിലയില്‍ കുതിപ്പാണ് രേഖപ്പെടുത്തിയത്. ജനുവരി 16 ബുധനാഴ്ച അന്‍പത്തി ഒന്‍പതിനായിരത്തിലേയ്ക്ക് കടന്ന സ്വര്‍ണം ഉപഭോക്താക്കളുടെ ചങ്കിടിപ്പ് ഉയര്‍ത്തുകയാണ്. മാസം അവസാനിക്കാന്‍ ഇനിയും ദിവസങ്ങള്‍ ബാക്കിനില്‍ക്കെ ജനുവരിയിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് ഇപ്പോള്‍ വില എത്തി നില്‍ക്കുന്നത്.

ഇന്നലെ 69,600 രൂപ തന്നെയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഇന്നും അത് തുടരുകയാണ്.. ഇതോടെ ഗ്രാമിന് 7,450 രൂപയും എത്തി. ഈ മാസം 2,400 രൂപയുടെ വര്‍ദ്ധനവാണ് ഉണ്ടായത്. മാസം തുടങ്ങിയപ്പോള്‍ 57,200 രൂപയായിരുന്നു ഒരു പവന്റെ വില. ഇന്ന് 59,600 രൂപയില്‍ എത്തിയപ്പോള്‍ ഒരു മാസം തന്നെ വലിയ വില വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്.

ജനുവരിയിലെ സ്വര്‍ണവില (പവനില്‍)

ജനുവരി 02: 57,440

ജനുവരി 03: 58,080

ജനുവരി 04: 57,720

ജനുവരി 05: 57,720

ജനുവരി 06: 57,720

ജനുവരി 07: 57,720

ജനുവരി 08: 57,800

ജനുവരി 09: 58,080

ജനുവരി 10: 58,280

ജനുവരി 11: 58,400

ജനുവരി 12: 58,400

ജനുവരി 13: 58,720

ജനുവരി 14: 58,640

ജനുവരി 15: 58,720

ജനുവരി 16: 59,120

ജനുവരി 17: 59,600

ജനുവരി 18: 59,480

ജനുവരി 19: 59,480

ജനുവരി 20: 59,480

സ്വര്‍ണത്തിന്റെയും വെള്ളിയുടെയും പ്ലാറ്റിനത്തിന്റെയും ഇറക്കുമതി തീരുവ കേന്ദ്ര സര്‍ക്കാര്‍ കുറച്ചിരുന്നു. സ്വര്‍ണത്തിന്റെയും വെള്ളിയുടെയും ഇറക്കുമതി തീരുവ ആറ് ശതമാനവും പ്ലാറ്റിനത്തിന്റേത് 6.4 ശതമാനവുമാണ് കുറച്ചത്. രാജ്യാന്തര വിപണിയിലെ ചലനങ്ങള്‍ക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വര്‍ണവില നിശ്ചയിക്കപ്പെടുന്നത്. ഡോളര്‍ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയും സ്വര്‍ണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.

ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കും.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )