പതിനെട്ടാം ലോക്സഭയുടെ സ്പീക്കറായി ഓം ബിര്‍ളയെ തെരഞ്ഞെടുത്തു; സ്പീക്കറെ തെരഞ്ഞെടുത്തത് ശബ്ദവോട്ടോടെ

പതിനെട്ടാം ലോക്സഭയുടെ സ്പീക്കറായി ഓം ബിര്‍ളയെ തെരഞ്ഞെടുത്തു; സ്പീക്കറെ തെരഞ്ഞെടുത്തത് ശബ്ദവോട്ടോടെ

ഡൽഹി: ലോക്സഭാ സ്‌പീക്കറായി ഓം ബിർള തിരഞ്ഞെടുക്കപ്പെട്ടു. തുടർച്ചയായി രണ്ടാം തവണയാണ് ഓം ബിർള സ്പീക്കറാകുന്നത്. രാജസ്ഥാനിലെ കോട്ടയിൽനിന്നുള്ള എംപിയാണ് അദ്ദേഹം. സ്പീക്കറായി ഓം ബിർളയെ തിരഞ്ഞെടുത്തതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും ചേർന്ന് അദ്ദേഹത്തെ ഇരിപ്പിടത്തിലേക്ക് ആനയിക്കുന്നതിനും പാർലമെന്റ് സാക്ഷ്യംവഹിച്ചു.

പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജുവും ഇവരെ അനുഗമിച്ചു. മാവേലിക്കര എംപി കൊടിക്കുന്നിൽ സുരേഷായിരുന്നു ഇന്ത്യ സഖ്യത്തിന്റെ സ്ഥാനാർഥി. ഓം ബിർളയെ തിരഞ്ഞെടുക്കാനുള്ള പ്രമേയം പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് അവതരിപ്പിച്ചത്. കൊടിക്കുന്നിൽ സുരേഷിനായുള്ള പ്രമേയം പ്രതിപക്ഷവും അവതരിപ്പിച്ചു. എന്നാൽ ശബ്ദവോട്ടിൽ പ്രധാനമന്ത്രിയുടെ പ്രമേയം അംഗീകരിക്കുകയും പ്രതിപക്ഷത്തിന്റെ പ്രമേയം തള്ളുകയും ചെയ്തു.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )