നടനെന്ന പരിഗണന നല്‍കിയില്ല, അല്ലുവിന് ജയിലില്‍ നല്‍കിയത് ചോറും പച്ചക്കറിയും; ജയില്‍ അധികൃതര്‍ പറയുന്നതിങ്ങനെ
ഹൈദരാബാദ്: മെഗാ സ്റ്റാര്‍ അല്ലു അര്‍ജുന് ജയില്‍ നല്‍കിയത് ചോറും പച്ചക്കറിയുമെന്ന് ജയില്‍ അധികൃതര്‍. താരം ആണെന്ന ഒരു പ്രത്യേക പരിഗണന അല്ലു അര്‍ജുന് നല്‍കിയില്ലെന്നും ജയില്‍ അധികൃതര്‍ പറഞ്ഞു. എന്നാല്‍, കോടതി നിര്‍ദേശപ്രകാരം അല്ലുവിനെ പ്രത്യേക സ്ഥലത്താണ് പാര്‍പ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. ജയിലില്‍ അല്ലു അര്‍ജുന് ടെന്‍ഷനൊന്നും ഉണ്ടായില്ല. ജയിലിലായതിന്റെ വിഷമവും താരത്തിന് ഉണ്ടായിരുന്നില്ല. സാധാരണയായി വൈകുന്നേരം അഞ്ചരക്കാണ് ജയില്‍ ഡിന്നര്‍ നല്‍കിയത്. വൈകി ജയില്‍ എത്തുന്നവര്‍ക്ക് ആ സമയത്താണ് ഡിന്നര്‍ നല്‍കുക. ഇതുപ്രകാരം അല്ലുവിനും ചോറും പച്ചക്കറിയും നല്‍കി.
അല്ലു ആകട്ടെ പ്രത്യേക പരിഗണനകളൊന്നും ആവശ്യപ്പെട്ടില്ല. താരത്തിന് ഒരു ബെഡും ടേബിളും ചെയറും നല്‍കിയിരുന്നു. രാത്രി ആറരയോടെ ജയിലിലെത്തിയ അല്ലു അര്‍ജുന്‍ പിറ്റേന്ന് രാവിലെ 6.20ന് ജയില്‍ മോചിതനായെന്നും അധികൃതര്‍ അറിയിച്ചു. അല്ലു അര്‍ജുനെ പൊലീസ് അറസ്റ്റ് ചെയ്തത് ജൂബിലി ഹില്‍സിലെ വസതിയിലെത്തിയാണ്. തന്റെ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെ അറസ്റ്റ് ചെയ്യാനെത്തിയതിനാല്‍ പൊലീസിനോട് നടന്‍ കയര്‍ത്തിരുന്നു. നടന്റെ ബോഡി ഗാര്‍ഡ് സന്തോഷും ഇന്ന് അറസ്റ്റിലായിട്ടുണ്ട്. പൊലീസ് സ്റ്റേഷനിലെത്തിച്ച് നടന്റെ വിശദ മൊഴി രേഖപ്പെടുത്തി. പിന്നീട് ആശുപത്രിയിലേക്ക് കൊണ്ടുപോയി വൈദ്യപരിശോധന നടത്തി.
ഡിസംബര്‍ 4ന് ഹൈദരാബാദിലെ സന്ധ്യ തിയറ്ററില്‍ പ്രീമിയര്‍ ഷോക്ക് രാത്രി 11ന് എത്തിയ അല്ലു അര്‍ജുനെ കാണാന്‍ ആരാധകരുടെ വലിയ ഉന്തും തള്ളുമുണ്ടായി. നടന്റെ സുരക്ഷാ സംഘം ആള്‍കൂട്ടത്തെ പിരിച്ചുവിടാന്‍ ശ്രമിച്ചതോടെ അത് വലിയ സംഘര്‍ഷമായി. ഇതോടെ പൊലീസ് ലാത്തി വീശി. തിരക്കിനിടെ വീണ് ദില്‍ഷുക്‌നഗര്‍ സ്വദേശിനി രേവതി (35) മരിക്കുകയായിരുന്നു. ഭര്‍ത്താവ് ഭാസ്‌കറിനും രണ്ടു മക്കള്‍ക്കുമൊപ്പമാണ് രേവതി തിയറ്ററിലെത്തിയിരുന്നത്. രേവതിയുടെ കുടുംബത്തിന് 25 ലക്ഷം രൂപ സഹായം നല്‍കുമെന്ന് നടന്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, രേവതിയുടെ ഭര്‍ത്താവ് ചിക്കഡ്പള്ളി പൊലീസ് സ്റ്റേഷനില്‍ പിറ്റേന്ന് തന്നെ പരാതി നല്‍കി. കേസെടുത്ത പൊലീസ് എട്ടിന് തിയേറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്തു.