വീട്ടിൽ വളർത്തുന്ന പേര്‍ഷ്യന്‍ പൂച്ചയെ കാണുന്നില്ല കണ്ടെത്തുന്നവർക്ക് പാരിതോഷികം പ്രഖാപിച്ച് ദമ്പതികൾ
വീട്ടിൽ ഓമനിച്ചുവളര്‍ത്തിയ പേര്‍ഷ്യന്‍ പൂച്ചയെ കാണുന്നില്ല പൂച്ചയെ കണ്ടെത്താൻ ശ്രമിക്കുന്നവർക്ക് പാരിതോഷികമായി ഒരുലക്ഷം രൂപ പ്രഖാപിച്ച് നോയിഡ സ്വദേശിയായ അജയ് കുമാറും ഭാര്യ ദീപയും .അതേസമയം തങ്കളുടെ പൂച്ചയെ കാണാനില്ലെന്ന വിവരം അറിയിച്ചുകൊണ്ടുള്ള പോസ്റ്ററുകളും ഇവർ തെരുവുകളിലുടനീളം ഒട്ടിച്ചിരുന്നു.കഴിഞ്ഞ ഡിസംബര്‍ 24 മുതലാണ് ചീകുവെന്ന പേരുള്ള പൂച്ചയെ കാണാതായത്. തങ്ങളെ പറ്റിക്കാനായി കട്ടിലിനടിയിലോ വീട്ടിലെ മറ്റേതെങ്കിലും സ്ഥലത്തോ ചീക്കു ഒളിച്ചിരിക്കുകയാകും എന്നുകരുതി കുറേ നേരത്തേക്ക് അജയ്കുമാറും ദീപയും ചീകുവിന്റെ പിറകെ പോയില്ല. ഒളിച്ചുകളി അവന് പതിവുള്ളതാണ്. എന്നാല്‍ നേരം ഏറെ വൈകിയിട്ടും ചീക്കു വരാതായതോടെയാണ് സംഗതി പന്തിയല്ലെന്ന് ഇരുവര്‍ക്കും മനസിലായത് .തുടർന്ന് ചീക്കുവിനായുള്ള അന്വേഷണം നടത്തി അന്വേക്ഷണത്തിന്റെ ഭാഗമായി ഫ്‌ളാറ്റിന്റെ ബാല്‍ക്കണിയില്‍ നിന്ന് ചീക്കു പുറത്തേക്ക് ചാടിയിറങ്ങി പാര്‍ക്കിങ് ഏരിയയിലേക്ക് നടക്കുന്ന സി.സി.ടി.വി. ദൃശ്യം ഇവര്‍ക്ക് ലഭിച്ചു.
എന്നാൽ പാര്‍ക്കിങ് ഏരിയയിലേക്ക് നടന്ന് അപ്രത്യക്ഷനായ ചീക്കുവിനെ പിന്നീട് ആരും കണ്ടിട്ടില്ല. അയല്‍ക്കാര്‍, സന്ദര്‍ശകര്‍, കച്ചവടക്കാര്‍ തുടങ്ങി ആ പരിസരത്തെ എല്ലാവരോടും അജയ്കുമാറും ദീപയും തങ്ങളുടെ പ്രിയപ്പെട്ട ചീക്കുവിനെ കണ്ടോ എന്ന് അന്വേഷിച്ചു. പക്ഷേ, അവിടെ നിന്നും പൂച്ചയെ കണ്ടെത്തണ കഴിഞ്ഞില്ല .തുടര്‍ന്ന് സെക്ടര്‍ 58 പോലീസ് സ്‌റ്റേഷനില്‍ ഇവര്‍ പരാതി നല്‍കി. എന്നാൽ ഇതിലും ഫലം വിപരീതമായതോടെയാണ് ദമ്പതികൾ പൂച്ചയെ കണ്ടെത്തുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ചത്
ഇതേത്തുടർന്നുള്ള വിവരങ്ങൾ അറിയിച്ചുകൊണ്ടുള്ള ലഘുലേഖകളും അജയ്കുമാര്‍ വിതരണം ചെയ്തിട്ടുണ്ട്.ചീക്കുവിനെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് ഒരുലക്ഷം രൂപ വാഗ്ദാനം ചെയ്തുകൊണ്ടുള്ള ചീക്കുവിന്റെ ചിത്രം ഉള്‍പ്പെടെയുള്ള പോസ്റ്റർ
മതിലുകളിലും ആളുകള്‍ കൂടുന്ന മറ്റ് പ്രദേശങ്ങളില്ലെല്ലാം അജയ്കുമാര്‍ ഒട്ടിച്ചു