റിമോട്ട് കണ്‍ട്രോള്‍ ഗേറ്റില്‍ കുടുങ്ങി ഒമ്പതു വയസ്സുകാരന്റെ മരണം; പിന്നാലെ ഹൃദയാഘാതത്തിൽ മുത്തശ്ശിയ്ക്കും മരണം

റിമോട്ട് കണ്‍ട്രോള്‍ ഗേറ്റില്‍ കുടുങ്ങി ഒമ്പതു വയസ്സുകാരന്റെ മരണം; പിന്നാലെ ഹൃദയാഘാതത്തിൽ മുത്തശ്ശിയ്ക്കും മരണം

മലപ്പുറം: റിമോട്ട് കണ്‍ട്രോള്‍ ഗേറ്റിനുള്ളില്‍ കുടുങ്ങി ഒമ്പതു വയസ്സുകാരന്‍ മരിച്ചതിനു പിന്നാലെ കുട്ടിയുടെ മുത്തശ്ശിയും മരിച്ചു. കുട്ടിയുടെ മരണ വിവരമറിഞ്ഞ് ആശുപത്രിയിലെത്തിയ മുത്തശ്ശി ചെങ്ങണങ്ങാട്ടില്‍ കുന്നശ്ശേരി വീട്ടില്‍ ആസിയ (51) കുഴഞ്ഞു വീണു മരിക്കുകയായിരുന്നു.

വൈലത്തൂർ ചിലവിൽ ചങ്ങണംകാട്ടിൽ കുന്നശ്ശേരി അബ്ദുൽ ഗഫൂറിന്റെയും സാജിലയുടെയും മകൻ മുഹമ്മദ് സിനാൻ (9) ആണ് ഇന്നലെ ഓട്ടോമാറ്റിക് ഗേറ്റിന് ഇടയിൽ കുടുങ്ങി മരിച്ചത്. അബ്ദുൾഗഫൂറിന്റെ മാതാവാണ് ആസിയ. വ്യാഴാഴ്ച വൈകീട്ട് നാലു മണിയോടെയാണ് കുട്ടി ​കുട്ടി അപകടത്തിൽപ്പെട്ടത്.

അടുത്ത വീട്ടിലെ ഓട്ടോമാറ്റിക് ഗേറ്റ് കടന്ന് പള്ളിയിലേക്ക് നമസ്കാരത്തിനു പോകുമ്പോഴാണ് ഗേറ്റിൽ കുടുങ്ങിയത്. ഇതുവഴി നടന്നു പോകുകയായിരുന്ന നാട്ടുകാരനാണ് കുട്ടി ഗേറ്റിൽ കുടുങ്ങിക്കിടക്കുന്നത് കണ്ടത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

തിരൂർ ആലിൻചുവട് എംഇടി സെൻട്രൽ സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിയാണ്. എല്ലാവരും ഹജ്ജിനു പോയതിനാൽ അപകടം സംഭവിച്ച ഗേറ്റുണ്ടായിരുന്ന വീട്ടിൽ ആരും ഇല്ലായിരുന്നു. മഞ്ചേരി മെഡിക്കൽകോളേജ്‌ ആശുപത്രിയിൽ പോസ്റ്റ് മോർട്ടത്തിനുശേഷം ചിലവിൽ ജുമാമസ്ജിദ് കബറിസ്താനിൽ ഇന്ന് കബറടക്കും.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )