ന്യൂ ഇയർ ആശംസ പറഞ്ഞില്ല; യുവാവിനെ 24 തവണ കുത്തി പരുക്കേല്പിച്ചു
തൃശ്ശൂർ: തൃശ്ശൂർ മുള്ളൂർക്കരയിൽ ന്യൂ ഇയർ ആശംസ പറഞ്ഞില്ലെന്ന കാരണത്താൽ യുവാവിനെ കുത്തി പരുക്കേല്പിച്ചു. ആറ്റൂർ സ്വദേശി സുഹൈബിനാണ് കുത്തേറ്റത്. യുവാവ് ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇരുപത്തിനാലു തവണ കുത്തേറ്റിട്ടുണ്ട്.
കഞ്ചാവ് കേസിലെ പ്രതിയായ ഷാഫിയാണ് സുഹൈബിനെ കുത്തിയത്. കാപ്പ ചുമത്തപ്പെട്ട പ്രതിയാണ് ഷാഫി. ഷാഫിയോട് ന്യൂഇയർ ആശംസ പറയാത്തതാണ് അക്രമണത്തിന് കാരണം. സുഹൈബ് ബൈക്കിൽ പോകുമ്പോൾ ഷാഫിയും കൂട്ടരും ബസ് സ്റ്റോപ്പിൽ ഇരുന്നിരുന്നു. ഷാഫിയ്ക്കൊപ്പം ബസ് സ്റ്റോപ്പിൽ ഇരുന്നവരെ സുഹൈബ് ന്യൂ ഇയർ ആശംസിച്ചിരുന്നു. ഷാഫിയോടൊഴികെ മറ്റെല്ലാവരോടും സുഹൈബ് ന്യൂ ഇയർ ആശംസ പറഞ്ഞതിൽ പ്രകോപിതനായാണ് ഷാഫി സുഹൈബിനെ ആക്രമിച്ചത്.
CATEGORIES Kerala