
പയ്യോളിയിൽ നവവധു ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ
കോഴിക്കോട് പയ്യോളിയിൽ നവവധുവിനെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.ചേലിയ കല്ലുവെട്ടുകുഴി ആര്‍ദ്ര ബാലകൃഷ്ണനാണ് മരിച്ചത്. 24 വയസ്സായിരുന്നു. ഫെബ്രുവരി രണ്ടിനായിരുന്നു ഇവരുടെ വിവാഹം.
ഇന്നലെ രാത്രിയോടെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജിലേയ്ക്ക് മാറ്റി. പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു
CATEGORIES Kerala